Image

അനിയന്റെ സിനിമയ്ക്ക് വേണ്ടി ചേട്ടന്‍ എഴുതി, ആലപിച്ച പാട്ട്; 'ലവ് ആക്ഷന്‍ ഡ്രാമ'യിലെ പുതിയ പാട്ട് പുറത്തുവിട്ടു

Published on 22 September, 2019
അനിയന്റെ സിനിമയ്ക്ക് വേണ്ടി ചേട്ടന്‍ എഴുതി, ആലപിച്ച പാട്ട്; 'ലവ് ആക്ഷന്‍ ഡ്രാമ'യിലെ പുതിയ പാട്ട് പുറത്തുവിട്ടു

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ലവ് ആക്ഷന്‍ ഡ്രാമ'. നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് തീയ്യേറ്ററുകളില്‍ പ്രേക്ഷകര്‍ നല്‍കിയത്. ഓണച്ചിത്രമായി തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന്റെ പ്രദര്‍ശനം ഇപ്പോഴും നിറഞ്ഞ സദസിലാണ്.


അനിയന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ എഴുതി ആലപിച്ച ഗാനത്തിന്റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ചുരുളഴിയാത്ത രഹസ്യത്തിന്‍' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ഗാനത്തിന് സംഗീത ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരറാണി മലയാളത്തില്‍ തിരിച്ചെത്തിയ ചിത്രം കൂടിയാണിത്.


ശ്രീനിവാസന്റെ സൂപ്പര്‍ഹിറ്റ് മലയാള ചിത്രം വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍, ശോഭ എന്നീ കഥാപാത്രങ്ങളുടെ പേരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍ക്ക് നല്‍കിയത്. ഇത് തന്നെ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റും. അജു വര്‍ഗീസ് നിര്‍മ്മാതാവാകുന്നു എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഈ ചിത്രത്തിന്. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, മൊട്ട രാജേന്ദ്രന്‍, രഞ്ജി പണിക്കര്‍, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക