Image

റാഡിക്കല്‍ ഇസ്ലാമിക് ടെറോറിസത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രമ്പ് (പി പി ചെറിയാന്‍)

Published on 22 September, 2019
റാഡിക്കല്‍ ഇസ്ലാമിക് ടെറോറിസത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രമ്പ് (പി പി ചെറിയാന്‍)
ഹൂസ്റ്റണ്‍: നിരപരാധികളായ പൗരന്മാര്‍ ക്കെതിരെ ഭീഷിണിയുയര്‍ത്തുന്ന റാഡിക്കല്‍ ഇസ്ലാമിക് ടെറോറിസത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും, അതിര്‍ത്തിയില്‍ സുരക്ഷിത്വം ഉറപ്പാക്കുന്നതിന് അമേരിക്കയും, ഇന്ത്യയും തുല്യപ്രാധാന്യമാണ് നല്‍കുന്നതെന്നും പ്രസിഡന്റ് ട്രമ്പ് .

അതിര്‍ത്തിയിലൂടെയുള്ള അനധിക്രത കുടിയേറ്റം തടയുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ആവര്‍ത്തിച്ചു. ഹൂസ്റ്റണില്‍ സംഘടിപ്പിച്ച ഹൗഡി മോഡി സംഗമത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു പ്രസിഡണ്ട് .

അമേരിക്കാന്‍ നികുതിദായകര്‍ നല്‍കുന്ന പണം അനധിക്രത കുടിയേറ്റക്കാരുടെ ആരോഗ്യസംരക്ഷണ പദ്ധതിക്ക് നല്കുന്നതിനു ആരെങ്കിലും, അത് രാഷ്ടീയക്കാരനോ , രാഷ്ടീയ പാര്‍ട്ടിയോ ശ്രമിച്ചാല്‍ അതിനെ ഒരു വിധത്തിലും അംഗീകരികയില്ലെന്നു ട്രംപ് പറഞ്ഞു. അനധിക്രത കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ അമേരിക്കന്‍ വംശജരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചപ്പോള്‍ മോഡി ഉള്‍പ്പെടെയുള്ള വര്‍ സീറ്റുകളില്‍ നിന്നും എഴുനേറ്റുനിന്നു കരഘോഷം മുഴക്കിയത് പ്രത്യേകം ശ്രദ്ധിക്കപെട്ടു .

ഇരുപതു മിനുട്ടു നീണ്ടുനിന്ന പ്രസംഗത്തില്‍ ഇന്ത്യയെയും , പ്രധാനമന്ത്രിയെയും വാനോളം പ്രശംസിക്കുന്നതിനു ട്രംപ് മറന്നില്ല . നരേന്ദ്ര മോഡിയാണ് ട്രംപിനെ പ്രസംഗത്തിനായി ക്ഷണിച്ചത്
റാഡിക്കല്‍ ഇസ്ലാമിക് ടെറോറിസത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രമ്പ് (പി പി ചെറിയാന്‍)റാഡിക്കല്‍ ഇസ്ലാമിക് ടെറോറിസത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രമ്പ് (പി പി ചെറിയാന്‍)
Join WhatsApp News
Thomas Koovalloor 2019-09-23 21:59:46
This is what we want, as American Citizens.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക