Image

പ്രണയം നടിച്ചു പീഡിപ്പിച്ചു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് പരാതി

Published on 22 September, 2019
പ്രണയം നടിച്ചു പീഡിപ്പിച്ചു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ച കേസില്‍ ലവ് ജിഹാദെന്ന ആരോപണം ബലപ്പെടുന്നു. കോഴിക്കോട് സ്വദേശിനിയും നഗരത്തില്‍ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥിനിയുമായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ച് മതപരിവര്‍ത്തനത്തിനായി ഭീഷണിപ്പെടുത്തിയത്. നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിം (19) എന്ന വിദ്യാര്‍ത്ഥിക്കെതിരേ പെണ്‍കുട്ടിയുടെ രക്ഷിതാവ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.പോലീസ് നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നു പെണ്‍കുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മതപരിവര്‍ത്തന കേസുകള്‍ അന്വേഷിക്കുന്ന ദേശീയസുരക്ഷാ ഏജന്‍സി (എന്‍ഐഎ), ഇന്റലിജന്‍സ് ബ്യൂറോ(ഐബി), റോ എന്നീ ഏജന്‍സികള്‍ പ്രാഥമിക വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയെ മതം മാറ്റാനായി ശ്രമിച്ചതിനു പിന്നില്‍ മതതീവ്രവാദ സംഘടനയുടെ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. പ്രതി മയക്കുമരുന്നിന് അടിമയാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ ലൗ ജിഹാദ് എന്ന പേരില്‍ വ്യാപകമായി മതംമാറ്റം നടത്തിയിരുന്ന സംഘടനയാണ് ഇതിനു പിന്നിലുള്ളതെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പറയുന്നത്.

കഴിഞ്ഞ മൂന്നു മാസത്തിനിടെ 52 യുവതികളെ കോഴിക്കോട് ജില്ലയില്‍ മാത്രം മതം മാറ്റിയെന്നാണു പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനു ലഭിച്ച വിവരം. അടുത്തിടെ മുസ്ലിം മാനേജ്‌മെന്റിനു കീഴിലുള്ള കോഴിക്കോട്ടെ ആശുപത്രിയിലെ ആറ് ക്രിസ്ത്യന്‍ നഴ്‌സുമാരെ മതം മാറ്റിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ഏജന്‍സികളോടും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞിട്ടുണ്ട്. അതേസമയം ഉന്നത ഇടപെടലില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുണ്ടെന്ന ആക്ഷേപം വ്യാപകമാണ്.

സംഭവം ഇങ്ങനെ: കോഴിക്കോട് നഗരത്തിലെ കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ഥികളായ ജാസിമും പെണ്‍കുട്ടിയും സൗഹൃദത്തിലായിരുന്നു. ജൂലൈ ഏഴിനു ഉച്ചകഴിഞ്ഞ് മൂന്നോടെ പെണ്‍കുട്ടിയും രണ്ടു കൂട്ടുകാരികളും നഗരത്തിലെ തന്നെ സരോവരം പാര്‍ക്ക് സന്ദര്‍ശിക്കാന്‍ പോയ സമയത്ത് അവിചാരിതമെന്നോണം അവിടെയെത്തിയ മുഹമ്മദ് ജാസിം പെണ്‍കുട്ടിക്കു ജ്യൂസ് നല്‍കി. ജ്യൂസ് കഴിച്ചു പെണ്‍കുട്ടി അബോധാവസ്ഥയിലായി. തുടര്‍ന്ന് പാര്‍ക്കിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ചു മാനഭംഗപ്പെടുത്തുകയും ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

ഈ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന ഭീഷണി മുഴുക്കി പെണ്‍കുട്ടിയെ ജാസിം നിരന്തരം മാനസിക സമ്മര്‍ദ്ധത്തിലാഴ്ത്തുകയും പണം കൈപ്പറ്റുകയും ചെയ്തു. ഇതിനു പുറമേയാണ് തം മാറാന്‍ ശക്തമായ സമ്മര്‍ദ്ധം നടത്തിയത്. പുറത്തു വിവരം പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെ പെണ്‍കുട്ടി താമസിച്ചു കൊണ്ടിരിന്ന ഇന്‍സ്റ്റിറ്റിയൂട്ടിന് സമീപമുള്ള ഹോസ്റ്റലില്‍നിന്നു വീട്ടിലേക്കു പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ യുവാവിന്റെ നേതൃത്വത്തില്‍ സംഘം ശ്രമിച്ചു. ഇതിന്റെ വീഡിയോ ക്ലിപ്പിംഗ് ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്.

ഇതെല്ലാം വ്യക്തമാക്കി പെണ്‍കുട്ടിയുടെ പിതാവ് ഓഗസ്റ്റ് അഞ്ചിനു നടക്കാവ് പോലീസില്‍ പരാതി നല്‍കി. വിശദമായ മൊഴി രേഖപ്പെടുത്തി എഫ്‌ഐആര്‍ തയാറാക്കി കേസെടുത്തു. സംഭവം നടന്നതു മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടേക്കു കൈമാറുകയും മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കുകയും ചെയ്തു. എന്നാല്‍, കേസില്‍ തുടര്‍നടപടി ഉണ്ടായില്ല. ശക്തമായ ഉന്നത ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഇതില്‍ നിന്ന്! വ്യക്തമാകുന്നത്.

െ്രെകസ്തവഹൈന്ദവ സമുദായങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയത്തില്‍ കുടുക്കുകയാണ് ലവ് ജിഹാദ് മാഫിയയുടെ പ്രവര്‍ത്തന രീതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക