Image

ട്രംപ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഉയരങ്ങളിത്തിച്ചു: മോദി

Published on 22 September, 2019
ട്രംപ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഉയരങ്ങളിത്തിച്ചു: മോദി
ഹ്യൂസ്റ്റണ്‍: ആമുഖം ആവശ്യമില്ലാത്ത ലോക നേതാവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍സ് ട്രംപിനെ പുകഴ്ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപ് വീണ്ടും ഭരണത്തിലെത്തട്ടെയെന്ന് ആശംസിച്ചു. രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദം പുതിയ ഉയരങ്ങളിലെത്തുന്ന ചരിത്രനിമിഷം ലോകമെങ്ങും വീക്ഷിക്കുകയാണെന്നും മോദി പറഞ്ഞു.

'കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ട്രംപ്. അദ്ദേഹത്തിന്റെ നേതൃപാടവത്തോട് ബഹുമാനമുണ്ട്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ വീണ്ടും കരുത്തുറ്റതാക്കി മാറ്റിയ നേതാവാണ്. 2017ല്‍ ട്രംപ് വൈറ്റ് ഹൗസില്‍ തന്റെ കുടുംബത്തില്‍ എന്നെ പരിചയപ്പെടുത്തി. ഇന്ന് എന്റെ കോടിക്കണക്കിന് കുടുംബാംഗങ്ങളെ താങ്കള്‍ക്ക് പരിചയപ്പെടുത്തുന്നുവെന്നും' മോദി സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക