Image

ലോസ് ആഞ്ചെലെസില്‍ ഓണവും ശ്രീ നാരായണ ഗുരുജയന്തിയും ആഘോഷിച്ചു.

പ്രസാദ് പി Published on 23 September, 2019
ലോസ് ആഞ്ചെലെസില്‍ ഓണവും ശ്രീ നാരായണ ഗുരുജയന്തിയും  ആഘോഷിച്ചു.
ലോസ് ആഞ്ചെലെസ്: കാലിഫോര്‍ണിയയിലെ മലയാളി സമൂഹം ഓണം സമുചിതമായി ആഘോഷിച്ചു. കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം)  ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഘോഷ  പരിപാടികളിലും വിഭവ സമൃദ്ധമായ    ഓണ സദ്യയിലും എഴുന്നൂറിലധികം പേര്‍ പങ്കെടുത്തു.  

നോര്‍വക്കിലെ സനാതനഃ ധര്‍മ ക്ഷേത്ര ഹാളില്‍ നടന്ന പരിപാടികക്ക്  ഓം മിന്റെ മുന്‍ പ്രസിഡണ്ട് ശ്രീ രാംദാസ് പിള്ള നിലവിളക്കുകൊളുത്തി തുടക്കം കുറിച്ചു. ശിവഗിരി മഠത്തിലെ സ്വാമി ഗുരു പ്രസാദ് ഓണ  ശ്രീനാരായണ ഗുരു ജയന്തി സന്ദേശം നല്‍കി. 

ഓം പ്രസിഡണ്ട് വിനോദ് ബാഹുലേയന്‍ സ്വാഗതമാശംസിച്ച പരിപാടിയില്‍ തിരുവാതിര, നൃത്ത ശില്പങ്ങള്‍, മഹാഭാരതത്തെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സെമി ക്ലാസിക്കല്‍ നാടകം, കുട്ടികളുടെ ഫ്യൂഷന്‍ ഡാന്‍സ്  തുടങ്ങിയ വിവിധ കലാരൂപങ്ങളവതരിപ്പിക്കപ്പെട്ടു.  പരിപാടികളുടെ മുഖ്യ പ്രയോജകരായ മാത്യു തോമസ്,  നന്ദ കിഷോര്‍ സെത്തിപ്പള്ളി  (നമസ്‌തേ പ്ലാസ), ഇരുപത്തിയൊന്നു വിഭവങ്ങളുമായി  ഓണസദ്യയൊരുക്കിയ ജിജു പുരുഷോത്തമന്‍ (ഇന്‍ഡോ അമേരിക്കന്‍ കാറ്ററിങ്) എന്നിവരെ  പരിപാടിയില്‍ പൊന്നാടയണിച്ചാദരിച്ചു. സെക്രട്ടറി സുനില്‍ രവീന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചു. ആഘോഷങ്ങള്‍ വിജയിപ്പിക്കുന്നതിനും സദ്യയൊരുക്കുന്നതിനും സഹായിച്ച ഏല്ലാവര്‍ക്കും ഡയറക്ടര്‍ രവി വെള്ളത്തേരി, ട്രഷറര്‍ രമ നായര്‍, വൈസ് പ്രസിഡണ്ട് സുരേഷ് ഇഞ്ചൂര്‍ എന്നിവര്‍ നന്ദി അറിയിച്ചു.

ലോസ് ആഞ്ചെലെസില്‍ ഓണവും ശ്രീ നാരായണ ഗുരുജയന്തിയും  ആഘോഷിച്ചു.ലോസ് ആഞ്ചെലെസില്‍ ഓണവും ശ്രീ നാരായണ ഗുരുജയന്തിയും  ആഘോഷിച്ചു.ലോസ് ആഞ്ചെലെസില്‍ ഓണവും ശ്രീ നാരായണ ഗുരുജയന്തിയും  ആഘോഷിച്ചു.ലോസ് ആഞ്ചെലെസില്‍ ഓണവും ശ്രീ നാരായണ ഗുരുജയന്തിയും  ആഘോഷിച്ചു.ലോസ് ആഞ്ചെലെസില്‍ ഓണവും ശ്രീ നാരായണ ഗുരുജയന്തിയും  ആഘോഷിച്ചു.ലോസ് ആഞ്ചെലെസില്‍ ഓണവും ശ്രീ നാരായണ ഗുരുജയന്തിയും  ആഘോഷിച്ചു.ലോസ് ആഞ്ചെലെസില്‍ ഓണവും ശ്രീ നാരായണ ഗുരുജയന്തിയും  ആഘോഷിച്ചു.ലോസ് ആഞ്ചെലെസില്‍ ഓണവും ശ്രീ നാരായണ ഗുരുജയന്തിയും  ആഘോഷിച്ചു.ലോസ് ആഞ്ചെലെസില്‍ ഓണവും ശ്രീ നാരായണ ഗുരുജയന്തിയും  ആഘോഷിച്ചു.ലോസ് ആഞ്ചെലെസില്‍ ഓണവും ശ്രീ നാരായണ ഗുരുജയന്തിയും  ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക