Image

ബി.ജെ.പിയിലെ വിശുദ്ധര്‍ പി. ചിദംബരത്തെ ജയിലിലിട്ട് നടത്തുന്ന രാഷ്ട്രീയ നാടകങ്ങള്‍ (വെള്ളാശേരി ജോസഫ്)

Published on 26 September, 2019
ബി.ജെ.പിയിലെ വിശുദ്ധര്‍ പി. ചിദംബരത്തെ ജയിലിലിട്ട് നടത്തുന്ന രാഷ്ട്രീയ നാടകങ്ങള്‍ (വെള്ളാശേരി ജോസഫ്)
പി. ചിദംബരത്തെ തീഹാര്‍ ജയിലിലിട്ട് പീഡിപ്പിക്കുമ്പോള്‍ ആഭ്യന്തര മന്ത്രാലയവും, ബി.ജെ.പി. - യും, സംഘ പരിവാറും ഒക്കെ ചേരുന്ന ഇന്നത്തെ ഭരണവര്‍ഗം രാജ്യത്തോട് എന്താണ് വിളിച്ചു പറയുന്നത്? അവരൊക്കെ കള്ളപണത്തിന്റ്റെ കാര്യത്തില്‍ വിശുദ്ധന്‍മാരാണെന്ന് സ്ഥാപിക്കുവാനുള്ള മൂഢ ശ്രമമല്ലേ ഇവിടെ നടക്കുന്നത്? പി. ചിദംബരം വിശുദ്ധന്‍ അല്ല. പക്ഷെ നമ്മുടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ന് ആരാണ് വിശുദ്ധര്‍ ആയിട്ടുള്ളത്? പണ്ട് സാമ്പത്തിക വിദഗ്ധന്‍ ജഗദീഷ് ഭഗവതി പ്രസിദ്ധമാക്കിയ 'റെന്റ്റ് സീക്കിങ്' എന്ന തിയറി ആണ് ഇവിടെ നടക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തില്‍ പലരുടേയും കയ്യില്‍ നിന്ന് കാശ് വാങ്ങിക്കുന്നതിനെ 'റെന്റ്റ് സീക്കിങ്' എന്ന് പറയാറുണ്ട്. രാഷ്ട്രീയക്കാരുടെ റോള്‍ നല്ല ബിസിനസ്സ് സംസ്‌കാരം വളരണമെങ്കിലോ, നല്ല കാര്‍ഷിക അഭിവൃദ്ധി നേടണമെങ്കിലോ നിര്‍ണായകമാണ്. അപ്പോള്‍ രാഷ്ട്രീയക്കാര്‍ അതിന്റ്റെ പങ്ക് അല്ലെങ്കില്‍ 'റെന്റ്റ്' പറ്റി ജീവിക്കുന്നു; കോടികള്‍ മുടക്കി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നു. പുണ്യം കിട്ടാനാണ് രാഷ്ട്രീയക്കാരനാവുന്നത് എന്ന് ധരിക്കുന്നവരാണ് യഥാര്‍ത്ഥ മണ്ടന്മാര്‍. ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ മുന്‍കൈ എടുത്ത ബി.ജെ.പി. നേതാക്കളും ഒട്ടുമേ വിശുദ്ധരല്ല. ബി.ജെ.പി. നേതാക്കള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാനും, ഹെലികോപ്ട്ടറില്‍ കറങ്ങി നടക്കാനും, ദേശീയ പത്രങ്ങളില്‍ ഒന്നും രണ്ടും പേജു മുഴുനീളെ പരസ്യം നല്‍കാനും കാശു വേണ്ടേ? ജന ലക്ഷങ്ങളെ സംഘടിപ്പിച്ചുള്ള വമ്പന്‍ സമ്മേളനങ്ങള്‍ക്കും, പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും ബി.ജെ.പി. - ക്കും കാശ് വേണ്ടേ? സോഷ്യല്‍ മീഡിയയിലും, ഓണ്‍ലയിന്‍ പത്രങ്ങളിലും നുണ പ്രചാരണങ്ങള്‍ സംഘടിപ്പിക്കാനും ബി.ജെ.പി. നേതാക്കള്‍ക്ക് കാശ് വേണ്ടേ? ഇതൊക്കെ കള്ളപ്പണമല്ലാതെ മറ്റെന്താണ്? നമ്മുടെ എല്ലാ രാഷ്ട്രീയക്കാരും കള്ളനു കഞ്ഞി വെക്കുന്നവരാണെന്ന് അല്ലെങ്കിലും ആര്‍ക്കാണ് അറിയാന്‍ വയ്യാത്തത്? ഡല്‍ഹിയില്‍ 'സ്യൂട്‌കേസ് പൊളിറ്റിക്‌സ്' എന്ന പദ പ്രയോഗം തന്നെ ഉണ്ടായിരുന്നു . അല്ലെങ്കില്‍ മദ്യ രാജാക്കന്മാര്‍ ഒക്കെ എങ്ങനെ രാജ്യ സഭയില്‍ കടന്നു കൂടി? പണ്ട് ചാനല്‍ ചര്‍ച്ചയ്ക്കിടെ ഒരാള്‍ പറഞ്ഞത് വ്യാപാര സംഘടനയായ ASSOCHAM - ന്റ്റെ അനൌദ്യോഗിക അറിയിപ്പ് പ്രകാരം കഴിഞ്ഞ ഡെല്‍ഹി തിരഞ്ഞെടുപ്പില്‍ 200 കോടി മുടക്കി എന്നാണ്. 200 കോടി നിസാര തുകയൊന്നുമല്ലല്ലൊ. കോര്‍പ്പറേറ്റ് മുതലാളിമാരുടെ ഈ പണം ഒക്കെ ഏത് പാര്‍ട്ടിക്കാണ് കിട്ടിയതെന്ന് ആരും പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. ഹാര്‍ദിക് പട്ടേല്‍ കുറെ നാള്‍ മുമ്പ് പറഞ്ഞത് ഗുജറാത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആയി ജോലി കിട്ടാന്‍ 25 ലക്ഷം രൂപാ കൈക്കൂലി കൊടുക്കണമെന്നാണ്. കരുണാകരനെ കുറിച്ച് അല്‍ഫോന്‍സ് കണ്ണന്താനം പണ്ട് പരസ്യമായി പയനിയര്‍ പത്രത്തില്‍ പറഞ്ഞത് 'He is pathologically corrupt' എന്നാണ്. ഇന്നത്തെ രാഷ്ട്രീയത്തില്‍ എല്ലാവരും കള്ളന്മാരാണ്. ഇന്നത്തെ രാഷ്ട്രീയം മൊത്തം പണ കൊഴുപ്പിന്റ്റേതാണ്. ആ രാഷ്ട്രീയത്തില്‍ അംഗമായ പി. ചിദംബരത്തിന് മാത്രമല്ല; ഒരാള്‍ക്കും ധാര്‍മികമായി ഒരു ഔന്നത്യവും അവകാശപ്പെടാനില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി അവരുടെ കൃത്യമായ കണക്കുകള്‍ കാണിക്കാറുണ്ടോ? കോണ്‍ഗ്രെസിലും, പ്രാദേശിക പാര്‍ട്ടികളിലും കമ്മീഷന്‍ പോകുന്നത് വ്യക്തികള്‍ക്കാണ്. BJP, സി.പി.എം. - ഇവ കേഡര്‍ സംവിധാനത്തിലുള്ള പാര്‍ട്ടികളായതു കൊണ്ട് കമ്മീഷന്‍ പോകുന്നത് പാര്‍ട്ടിക്കാണെന്നേയുള്ളൂ. പിന്നെ കൊടുക്കുന്നവരും, വാങ്ങിക്കുന്നവരും തമ്മില്‍ ഒരു ധാരണയും, confidentiality -യും ഉള്ളതുകൊണ്ട് ഇതൊക്കെ തെളിയിക്കുക മിക്കപ്പോഴും അസാധ്യമാണ്. ബി.ജെ.പി. - ക്ക് ഉള്ളത് പോലെ കള്ളപ്പണം ഇന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ല. തിരഞ്ഞെടുപ്പുകളിലും, പ്രചാരണങ്ങളിലും അവര്‍ കാണിക്കുന്ന പണക്കൊഴുപ്പ് മാത്രം മതി അക്കാര്യം മനസിലാക്കുവാന്‍. ഈയിടെ കര്‍ണാടകത്തില്‍ നടന്ന 'ഓപ്പറേഷന്‍ ലോട്ടസില്‍' ഒക്കെ പണക്കൊഴുപ്പ് വളരെ വ്യക്തമായതായിരുന്നു. പല ദേശീയ മാധ്യമങ്ങളിലും ഒരു MLA - ക്ക് ഇത്ര കോടി എന്ന് പറഞ്ഞു കണക്കുകള്‍ പോലും വന്നിരുന്നു. പിന്നെ പി. ചിദംബരത്തെ കള്ളപ്പണത്തിന്റ്റെ പേരില്‍ ജയിലിലിട്ട് ഇവര്‍ എന്തിനാണ് നാടകം കളിക്കുന്നത്?

പണ്ടൊരു ബി. ജെ. പി. പ്രസിഡന്റ്റിനെ നോട്ടു കെട്ടുകളുമായിയാണ് പിടിച്ചത്. വീഡിയോ തെളിവും ഉണ്ടായിരുന്നു. ചാനലായ ചാനലുകളില്‍ മുഴുവന്‍ പ്രക്ഷേപണം ചെയ്തതുമാണ്. മധ്യ പ്രദേശില്‍ ബി. ജെ. പി. ഭരിച്ചപ്പോള്‍ വ്യാപം ആഴിമതി കേസില്‍ നടന്ന നീണ്ട കൊലപാതക പരമ്പരകള്‍ പോലൊന്നുള്ള ഭയാനകമായ ഒന്ന് സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടില്ല. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ കോണ്‍ഗ്രസിനെതിരെ വാളോങ്ങിയ ബി.ജെ.പി. പിന്നീട് ശരിക്കും വെട്ടിലായി. സോണിയ ഗാന്ധിയേയും, കുടുംബത്തേയും ഒതുക്കാന്‍ ഉയര്‍ത്തിയ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിനെ കുറിച്ച് BJP - കാര്‍ക്കും, സന്ഖ പരിവാറുകാര്‍ക്കും പിന്നീട് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായപ്പോള്‍ മുതല്‍ ഒന്നും മിണ്ടാനാകുന്നില്ല. ചത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ രമണ്‍ സിങ്ങിനും മകനും പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ മുതിര്‍ന്ന അഭിഭാഷകനും സ്വരാജ് അഭിയാന്‍ നേതാവുമായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ചേര്‍ന്ന് പുറത്തു വിട്ടത്തില്‍ പിന്നെയാണവര്‍ക്ക് ആ കാര്യത്തില്‍ മിണ്ടാട്ടമില്ലാതായത്. ബി.ജെ.പി. - കാരനായ സ്വന്തം മുഖ്യമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ബി.ജെ.പി. - യ്ക്ക് ധൈര്യമുണ്ടായില്ല.

അഴിമതിക്കാരെ ഒക്കെ ശിക്ഷിക്കണമെങ്കില്‍ സ്വതന്ത്ര ചുമതലയുള്ള പോലീസ് കമ്മീഷന്‍ വരണം. അങ്ങനെയുള്ള സ്വതന്ത്ര ചുമതല വഹിക്കുന്ന പോലീസ് കമ്മീഷന് നമ്മുടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിരും ആണ്. കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൈകള്‍ ശുദ്ധമല്ല. ഹര്യാനയിലെ ഓം പ്രകാശ് ചൌട്ടാലയുടെ വീട് റെയ്ഡു ചെയതപ്പോള്‍ CBI കണ്ടെടുത്തത് 3000 കോടി രൂപയാണ്. നമ്മുടെ പരമോന്നത കോടതിയായ സുപ്രീം കോടതി ഏറ്റവും ശക്തമായി ഇടപെട്ട കേസാണ് ജെയിന്‍ ഹവാലാ കേസ്. ജെയിന്‍ ഡയറിയില്‍ അദ്വാനിയടക്കം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മിക്ക ഉന്നതരുടേയും പേരുണ്ടായിരുന്നു എന്നാണ് സ്വാമിനാതന്‍ അയ്യര്‍ പരസ്യമായി ട്യംസ് ഓഫ് ഇന്ത്യയില്‍ എഴുതിയത്. എന്നിട്ടെന്തായി? എല്ലാ രാഷ്ട്രീയക്കാരും ഒന്നിച്ചു. കേസ് തെളിവില്ലാത്തത് കാരണം തള്ളിപ്പോയി. ഇതുപോലെ അഴിമതിയുടെ കാര്യത്തില്‍ എല്ലാ രാഷ്ട്രീയക്കാരും ഒറ്റകെട്ടാണ്. പിന്നെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പല വീര വാദങ്ങളും മുഴക്കും. ജയലളിതയെ തൊണ്ടിയോടെ പിടിച്ചിട്ടും ശിക്ഷിക്കാന്‍ നീണ്ട 18 വര്‍ഷം എടുത്തു. ഇനി ശിക്ഷ കിട്ടി ജയിലില്‍ ചെന്നാലും ബാലകൃഷ്ണ പിള്ളയുടേയും, ലാലു പ്രസാദ് യാദവിന്റ്റേയും കാര്യത്തിലെന്നതു പോലെ അവര്‍ക്കൊക്കെ ജയിലില്‍ സുഖവാസം ആണ്.

ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ തെളിവുകള്‍ ബി.ജെ.പി സര്‍ക്കാര്‍ ഫോളോ ചെയ്തതു പോലെ മോദിക്കും അമിത് ഷാക്കും എതിരായ കേസുകള്‍ കോണ്‍ഗ്രസ് ഫോളോ ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ഗതികേട് ചിദംബരത്തിന് ഉണ്ടാവുമായിരുന്നില്ല. ഒരുപക്ഷേ ഇപ്പഴത്തെ പ്രധാനമന്ത്രി കസേരയില്‍ മോദിയും ഉണ്ടാവുമായിരുന്നില്ല. കോണ്‍ഗ്രസ് നേരത്തേ ഭരണത്തിലിരുന്നപ്പോള്‍ പലപ്പോഴും 'അഡ്ജസ്റ്റ്‌മെന്റ്റ് പൊളിറ്റിക്‌സ്' കളിച്ചതാണ് അവര്‍ക്ക് വിനയായത്. യെദൂരപ്പ മുതല്‍ ഇഷ്ടം പോലെ കള്ള പണക്കാരും, കേസില്‍ നിന്നൊഴിവായി കിട്ടാന്‍ ബി.ജെ.പി.-യില്‍ ചേര്‍ന്ന മുകുള്‍ റോയിയെ പോലുള്ള വലിയ കള്ളന്മാരും ഒക്കെ വിലസി നടക്കുമ്പോഴാണ് ചിദംബരത്തിനും മകനും എതിരെയുള്ള കേസ്. അമിത് ഷാക്കും മകന്‍ ജയ് ഷാക്കും എതിരെ കേസ് എടുക്കാന്‍ സി.ബി.ഐ. ധൈര്യപ്പെടുമോ? അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ വിറ്റുവരവ് 16000 മടങ്ങ് വര്‍ദ്ധിച്ച കാര്യം 'The Wire' എന്ന ഓണ്‍ലൈന്‍ മാധ്യമം നേരത്തേ പുറത്തുകൊണ്ടുവന്നിരിന്നു. ഒരു വര്‍ഷം കൊണ്ട് ജയ് ഷായുടെ വരുമാനം വര്‍ധിച്ചത് 16000 ഇരട്ടിയാണ് എന്ന ആരോപണത്തിനെതിരെ കേസ് എടുക്കാന്‍ സി.ബി.ഐ. തയ്യാറല്ല. കാര്‍ത്തി ചിദംബരത്തിനും അച്ഛന്‍ ചിദംബരത്തിനും ഒരു നിയമവും അമിത് ഷാക്കും മകനും മറ്റൊരു നിയമവും എന്നത് ശരിയാണോ? കേരളത്തിലെ ബി.ജെ.പി. ഉണ്ടാക്കിയ മെഡിക്കല്‍ അഴിമതി ആരും മറക്കരുത്. കേരളത്തിലെ ബി.ജെ.പി. അധ്യക്ഷന് തന്നെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലല്ലേ ആ അഴിമതി കഥ ഉള്ളത്? ദേശീയ മാധ്യമങ്ങളെ മുഴുവന്‍ വിലക്കെടുത്തത് കൊണ്ട് ബി.ജെ.പി.-ക്ക് ആ അഴിമതി കഥ ദേശീയ ശ്രദ്ധ ആകര്‍ഷിക്കാതെ മൂടി വെക്കാന്‍ സാധിച്ചു. പക്ഷെ കേരളത്തിലെ ജനങ്ങള്‍ക്ക് അത് മറക്കാന്‍ ആവില്ല. 9000 കോടിക്കടുത്ത് ബാങ്കുകളെ വെട്ടിച്ച് ലണ്ടനിലേക്ക് 15 സ്യൂട്‌കേസുകളുമായി കടന്ന വിജയ് മല്ലയ്യയും, 13000 കോടിക്കടുത്ത് ബാങ്കുകളെ വെട്ടിച്ച് ന്യുയോര്‍ക്കിലെ അത്യാഢംബര ഫ്‌ളാറ്റിലേക്ക് താമസം മാറ്റിയ നീരവ് മോഡിയും ഒക്കെ ഉള്ള അഴിമതി കഥകള്‍ ബി.ജെ.പി. ഭരിക്കുമ്പോള്‍ തന്നെ അല്ലേ ഉണ്ടായത്? കൂടാതെ വമ്പന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ ജതിന്‍ മേഹ്ത്താ, മെഹര്‍ ചോംസ്‌കി, കോത്താരി തുടങ്ങിയവരുമുണ്ട്. ഇവരില്‍ പലര്‍ക്കും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയോട് അടുത്ത ബന്ധവുമുണ്ട്. കിട്ടാക്കടത്തിന്റ്റെ അധിപന്മാരായ 12 കമ്പനി ഉടമകളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നെങ്കില്‍ ആ കമ്പനി ഉടമകളില്‍ ഓരോരുത്തരും ആരുടെ തോളില്‍ കയ്യിട്ട് സെല്‍ഫി എടുക്കുന്നവരാണെന്ന് പൊതുജനത്തിന് അറിയാമായിരുന്നു. അതുപോലെ പതഞ്ജലിയും, ബാബ രാംദേവും - നരേന്ദ്ര മോദിയുടെ നേത്വത്ത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ കേറിയതിന് ശേഷമല്ലേ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡായി പതഞ്ജലി മാറിയത്? ഇവിടേയും വമ്പന്‍ അഴിമതി മണക്കുന്നില്ലേ? കോണ്‍ഗ്രസ് ഭരണകാലത്ത് ബാബാ രാംദേവിനെ ഉപയോഗിച്ച് അഴിമതിക്കെതിരെ സത്യാഗ്രഹ സമരം നടത്തി ബി.ജെ.പി. രാഷ്ട്രീയം കളിക്കുക ആയിരുന്നു. ഇപ്പോള്‍ പ്രൈവറ്റ് ജെറ്റില്‍ പറന്നു നടക്കുന്ന ബാബാ രാംദേവും, അദ്ദേഹത്തിന്റ്റെ സ്ഥാപനങ്ങളും തികഞ്ഞ കോര്‍പ്പറേറ്റ് സംരംഭമായി മാറി കഴിഞ്ഞു. ഭരണ പക്ഷത്തിന് വമ്പന്‍ കോര്‍പ്പറേറ്റു മുതലാളിമാരുടേയും, മാധ്യമങ്ങളുടേയും പിന്തുണ ഉള്ളപ്പോള്‍ ബാബാ രാംദേവ് നടത്തിയെന്ന് പറയപ്പെടുന്ന ഭൂമി കയ്യേറ്റങ്ങളും, തൊഴിലാളി ചൂഷണവുമൊക്കെ ഈ പിന്തുണയില്‍ വിസ്മരിക്കപ്പെടുന്നു. ഇപ്പോള്‍ 'ക്രോണി ക്യാപിറ്റലിസത്തിന്റ്റെ' മൂര്‍ദ്ധന്യമാണ്. കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായിരുന്ന 'ക്രോണി ക്യാപിറ്റലിസത്തിനെക്കാള്‍ കഷ്ടം.

എന്തായാലും നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ 16 മന്ത്രി സ്ഥാനങ്ങള്‍ ഒഴിച്ചിട്ടിരിക്കയാണെന്നാണ് പല ന്യൂസ് റിപ്പോര്‍ട്ടുകളും പറയുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ചാടിപ്പോവുകയും, പിന്നീട് സ്പീക്കറാല്‍ അയോഗ്യരാക്കപ്പെട്ടവരും ആയുള്ള MLA- മാര്‍ക്ക് വേണ്ടിയാണീ മന്ത്രി സ്ഥാനങ്ങള്‍. ഇനി അവരുടെ കാര്യത്തില്‍ സുപ്രീം കോടതി കനിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയ ഭാവിയില്ലാ. പക്ഷെ സാമ്പത്തികമായി ആ MLA- മാര്‍ക്ക് ഇപ്പോഴും നേട്ടം തന്നെയാണ്. അവരെ കോണ്‍ഗ്രസില്‍ നിന്ന് ചാടിച്ച വകുപ്പില്‍ കോടികള്‍ മറിഞ്ഞു കാണും എന്നുറപ്പാണ്. 'എന്റ്റെ കച്ചമെഴുക്കിന് ആയില്ല' എന്നൊക്കെ പറഞ്ഞു 'ഒരു വടക്കന്‍ വീരഗാഥയില്‍' ആരോമല്‍ ചേകവര്‍ നാടുവാഴിയില്‍ നിന്ന് പണക്കിഴികള്‍ വെപ്പിച്ചത് പോലെ കൂറ് മാറിയ MLA- മാര്‍ സിദ്ധാരാമയ്യയ്യോട് പറഞ്ഞു പണക്കിഴികള്‍ വെപ്പിച്ചുട്ടുണ്ടാകാം. 'ഓപ്പറേഷന്‍ ലോട്ടസിന്റ്റെ' ഭാഗമായി ഒരു MLA - ക്ക് 20 കോടി എന്ന് പറഞ്ഞു പല ദേശീയ മാധ്യമങ്ങളിലും കണക്കുകള്‍ വന്നിരുന്നു. ചില മാധ്യമങ്ങള്‍ ഒരു MLA - ക്ക് 200 കോടി വരെ വന്നൂ എന്നും പറയുന്നു. പൂജ്യം കൂടിപോയതാണോ എന്ന് ചോദിച്ചാല്‍ അറിയില്ല; സത്യമായും അറിയില്ല. ബി.ജെ.പി. - യിലുള്ള വന്‍ വ്യവസായിയായ നിതിന്‍ ഗഡ്കരിയേയും, വണിക്കുകളുടെ നാടായ ഗുജറാത്തില്‍ നിന്നുള്ള അമിത് ഷായെയും ശത കോടികള്‍ വെച്ചുള്ള രാഷ്ട്രീയ കച്ചവടം ആരെങ്കിലും പഠിപ്പിക്കണമോ? എന്തായാലും സ്ഥാനഭൃഷ്ടരാക്കപ്പെട്ട എം.എല്‍.എ.- മാര്‍ക്ക് കോളടിച്ചു. ഇനി അവരുടെ ഒരു പത്തു തലമുറയ്ക്ക് അല്ലലില്ലാതെ ഉണ്ടുറങ്ങി കഴിയാം!
Join WhatsApp News
Ninan Mathulla 2019-09-29 21:28:47
To put dust in whose eyes that BJP appointed judges in Supreme court play games to see clash between people groups and government and people in Kerala with their political judgements. A sound building safe for people to live is demolished in the name of a report from an environmental  agency appointed by or filled with such politically biased people. We see political games played everywhere. How can India develop when people are divided based on party, religion or race?
വായ തുറന്നാല്‍ ദുര്‍ഗ്ഗഗ്നദം 2019-09-30 06:04:01
കൂടുതല്‍ വായ് തുറന്നാല്‍ കൂടുതല്‍ ദുര്‍ഗന്ദം. മരടിലെ ഫ്ലാറ്റുകള്‍ അനധിക്രിതം ആയി പണിയുവാന്‍ പാടില്ലാത്ത സ്ഥലത്ത് ആണ് പണിതത് എന്ന് ഏതു പൊട്ടനും അറിയാം. ഇപ്പോള്‍ ബൈബിള്‍ വിട്ടു, അന്തപ്പന്‍ കൊടുത്ത അടി ഏറ്റു. എന്നാല്‍ ഇപ്പോഴും ബിജെപി ബിജെപി എന്നുള്ള നാമ ജപം നിര്‍ത്തിയിട്ടില്ല. mathulla!Those flats were built in environmentally protected areas. The builders need to be in jail. if we destroy the environment we live, we too will go soon. get that into your head. may be you need to lie die flat for a while  before you write. this way blood will get to your brain.
Ninan Mathulla 2019-09-30 08:34:50

As a BJP propagandist, I can understand you getting emotional when I mention BJP.  I am only asking for common sense reply to my comment. What is the environmental damage because that flat is standing there? There will be more damage in demolishing the building. No such buildings are anywhere in Kerala or other states or in other countries?  So if you are an expert explain to the readers the environmental damage from this building.

വിദ്യാധരൻ 2019-09-30 09:12:16
മാത്തുള്ള പറയുന്നതിനോട് എപ്പഴും യോജിക്കാൻ കഴിയില്ലെങ്കിലും,   വർഗ്ഗീയവാദികളെ ഒതുക്കേണ്ടത് വളരെ ആവശ്യമാണ് .അത് ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും , മഹാമദിയരായാലും   ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഹിന്ദുക്കൾ അല്ലാത്ത വളരെ സുഹൃത്തുക്കളുമുണ്ട് . അവരെയെല്ലാം അവരുടെ ഭക്ഷണ രീതികൾക്ക് അനുസരിച്ചും, അവരുടെ വസ്ത്രധാരണത്തിനനുസരിച്ചും , ചിന്തയുടെ അടിസ്ഥാനത്തിലും  തല്ലി കൊല്ലണം എന്ന് വാദിക്കാൻ തുടങ്ങിയാൽ ഇവിടെ മനുഷ്യർക്ക് ജീവിക്കാൻ കഴിയാതെ ആകും . ഭാരതത്തിന്റെ പാരമ്പര്യത്തിലല്ല ഇന്നത്തെ ഭരണകർത്താക്കൾ ഭരിക്കുന്നത് .  ഭാരതത്തിന്റെ പാരമ്പര്യം മാനവികതയാണ്  ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഉണ്മ മനുഷ്യനാണ് എന്ന് പ്രഖ്യാപിക്കുന്ന തത്വചിന്താ പ്രവണതയാണിത്. ഇതിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ , മനുഷ്യൻ സൃഷ്ടിച്ച മതങ്ങളും, ദൈവങ്ങളും നിരാകരിക്കപ്പെടും.   വയലാറിന്റ, താഴെ കുറിച്ചിരിക്കുന്ന  ഗാനം എല്ലാവരും ഹൃദ്യസ്ഥമാക്കി ഒരു പ്രാർത്ഥനയായി ഉരുവിടുക )

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു 
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു 
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി 
മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു 
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു (മനുഷ്യൻ.. )

ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി 
നമ്മളെ കണ്ടാലറിയാതായി 
ലോകം ഭ്രാന്താലയമായി 
ആയിരമായിരം മാനവഹൃദയങ്ങൾ 
ആയുധപ്പുരകളായി 
ദൈവം തെരുവിൽ മരിക്കുന്നു 
ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ.. ) 

സത്യമെവിടെ സൗന്ദര്യമെവിടെ 
സ്വാതന്ത്ര്യമെവിടെ - നമ്മുടെ 
രക്തബന്ധങ്ങളെവിടെ 
നിത്യസ്നേഹങ്ങളെവിടെ 
ആയിരം യുഗങ്ങളിൽ ഒരിക്കൽ 
വരാറുള്ളൊരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു 
മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ.. )   

എബ്രഹാം ലിങ്കൺ പറഞ്ഞതുപോലെ , ഒരു രാജ്യത്തിന്റ നാശം പുറത്തു നിന്ന് അല്ലായിരിക്കും അതിന്റെ നാശം അകത്തു നിന്ന് തന്നെ ആയിരിക്കും . ബിജെപ്പിയും , ക്രൈസ്തവ സഭകളും, അയ്യപ്പനെ രക്ഷിക്കാൻ നടക്കുന്നവരും, മഹമ്മദീയരും  കാട്ടികൂട്ടുന്നതും, അവരുടെ നേതാക്കളുടെ വായിൽ നിന്ന് വരുന്നതും, ഒരു കാലത്ത് അവരെ പിന്താങ്ങിയിരുന്ന ഭക്തരെ പിന്തിരിപ്പിക്കുന്നതാണ്. അത് അവരുടെ നാശത്തിലേക്ക് വഴിതെളിക്കുമെന്നതിന്റെ തെളിവാണ് ഇന്നത്തെ തലമുറ ഇത്തരക്കാരെ അവഗണിക്കുന്നതും, പുത്തൻ വഴികൾ വെട്ടിത്തെളിക്കാൻ ശ്രമിക്കുന്നതും . നമ്മൾ സൃഷ്ടിച്ച ദൈവങ്ങൾ നമ്മൾക്കെതിരെ തിരിയുന്ന സമയം വിദൂരമല്ല . എല്ലാ മത ആചാര്യന്മാരും പഠിപ്പിച്ചത് മനുഷ്യരെ സ്നേഹിക്കാനാണ് . പക്ഷെ ഇന്ന് ലോകത്ത് സമാധാനക്കേടുണ്ടാക്കുന്നവർ മതങ്ങളും അവരുടെ കൂട്ട് പിടിച്ച് ഭരണം നടത്തുന്നവരുമാണ് . ഇത് മനസിലാക്കാതെ, ഇവരുടെ ചതിക്കുഴിയിൽ വീഴുന്നവരെല്ലാം അതിൽ നിന്ന് കരകയറാൻ കഴിയാതെ പട്ടുപോകും എന്നതിന് സംശയം ഇല്ല  
SATHYA VISWASI 2019-09-30 10:32:48
ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി 
നമ്മളെ കണ്ടാലറിയാതായി 
ലോകം ഭ്രാന്താലയമായി 
ആയിരമായിരം മാനവഹൃദയങ്ങൾ 
ആയുധപ്പുരകളായി 
ദൈവം തെരുവിൽ മരിക്കുന്നു 
ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ.. ) 

സത്യമെവിടെ സൗന്ദര്യമെവിടെ 
സ്വാതന്ത്ര്യമെവിടെ - നമ്മുടെ 
രക്തബന്ധങ്ങളെവിടെ 
നിത്യസ്നേഹങ്ങളെവിടെ 
ആയിരം യുഗങ്ങളിൽ ഒരിക്കൽ 
വരാറുള്ളൊരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു 
മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ.. )   
വയലാർ എഴുതിയത് കൊണ്ട് മാത്രം നൂറു ശതമാനം
ശരിയാണെന്നു പറയാൻ കഴിയില്ല.ദൈവം
മനുഷ്യനെ സൃഷ്ടിച്ചു മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
എന്ന് പറയുന്നതാണ് കൊടുത്താൽ ശരി .

വായനക്കാരൻ 2019-09-30 12:15:33
സത്യവിശ്വാസി മാത്തുള്ളയുടെ  മറുവശമാണ് . പലരൂപത്തിലും ഭാവത്തിലും അയാൾ തലപൊക്കും . മറ്റുള്ളവരെ ഉൾക്കൊള്ളാൻ കഴിയാത്ത ഇയാളെ യേശുവും ഇട്ടേച്ചു പോകുമെന്നതിന് സംശയമില്ല എന്നാലും എന്ത് പറഞ്ഞാലും യേശുവിനെ വിട്ടുള്ള കളിയില്ല .  ഈ പാട്ടിനകത്ത് യേശു എന്നൊരു വാക്കുണ്ടായിരുന്നെങ്കിൽ , വയലാറിനെ അപ്പോൾ തന്നെ തലയിൽ കേറ്റി കൊണ്ടു നടക്കുമായിരുന്നു . വിദ്യാധരൻ ഇവിടെ കുറിച്ചിരിക്കുന്നത് എത്ര സത്യമാണ് . "ഭാരതത്തിന്റെ പാരമ്പര്യം മാനവികതയാണ്  ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഉണ്മ മനുഷ്യനാണ് എന്ന് പ്രഖ്യാപിക്കുന്ന തത്വചിന്താ പ്രവണതയാണിത്. ഇതിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ , മനുഷ്യൻ സൃഷ്ടിച്ച മതങ്ങളും, ദൈവങ്ങളും നിരാകരിക്കപ്പെടും." വയാലാർ ആ സത്യമല്ലേ അയാളുടെ ഗാനത്തിലൂടെ മനുഷ്യന്റെ തലമണ്ടയിൽ അടിച്ചു കേറ്റാൻ ശ്രമിക്കുന്നത് . പക്ഷെ തലമണ്ടയിൽ ചകിരിചോറ് തിരുകി കേറ്റി നടക്കുന്നവനോട് പറഞ്ഞിട്ട് എന്ത് പ്രയോചനം . സത്യം എന്തെന്ന് തിരിച്ചറിയാതെ സത്യവാദിയെന്ന് പറഞ്ഞു നടക്കുന്ന നിങ്ങളൊക്കെ, മനുഷ്യരെ തമ്മിലടിപ്പിച്ചും കൊന്നും ഇവിടെ ചത്തടിയും . നല്ലത് വിദ്യാധരൻ മുന്നിലേക്ക് ഇട്ടു കൊടുത്തപ്പോൾ  അത് നക്കിയേ കുടിക്കൂ എന്ന് പറഞ്ഞാൽ എന്ത് ചെയ്യും .
SATHYA VISWASI 2019-09-30 12:27:03
തലമണ്ടയിൽ ചകിരിചോറുമായി നടക്കുന്നത്
നിരീശ്വരന്മാരാണ്.അവർ സമൂഹത്തിനു ഒരു ഗുണവയും
പ്രദാനം ചെയ്യുന്നില്ല.നാട്ടിൽ അരാജകത്വം സൃഷ്ടിക്കുക
എന്നത് മാത്രമാണ് അവരുടെ ലക്‌ഷ്യം.മനുഷ്യൻ
മതങ്ങളെ സൃഷ്ടിച്ചു എന്ന് പറയുന്ന വയലാർ
തന്നെയാണ് നിത്യ വിശുദ്ധയാം കന്യാ മറിയമേ എന്ന
ഗാനവും രചിച്ചത്.   
അസത്യവാദി 2019-09-30 15:37:56
തലമണ്ടയിൽ ചകിരിയുമായി നടക്കുന്നത് നിരീശ്വരവാദിയോ? 'ആൽബർട്ട് ഐൻസ്റ്റിൻ' തലമണ്ടയിൽ ഒന്നുമില്ലാത്ത ശാസ്ത്രജ്ഞനായിരുന്നോ? അദ്ദേഹം ദൈവത്തിന് പ്രാധാന്യം ഒന്നും കല്പിച്ചിട്ടില്ലായിരുന്നു. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോൾ ഗലീലിയോയെ മതം  ജയിലിൽ അടച്ചു. അത്രയ്ക്ക് ബുദ്ധിയായിരുന്നു മതവിശ്വസിയുടെ തലയിൽ. 

ഇങ്ങനെയൊക്കെ പോസ്റ്റെഴുതി വിഡ്ഢിത്തം പറയരുതേ, സത്യവിശ്വസി! വല്ലപ്പോഴും വിദ്യാധരന്റെ പോസ്റ്റുകൾ വായിക്കുകയാണെങ്കിൽ സത്യവിശ്വസിയുടെ തലയിൽ വെളിച്ചം കയറും. 

ലോകത്തുണ്ടായിരിക്കുന്ന ശാസ്ത്രജ്ഞരിൽ ഭൂരിഭാഗവും മത വിശ്വസികളല്ലെന്ന് അറിയാമോ? ജയിലിൽ കിടക്കുന്ന 99 ശതമാനം കുറ്റവാളികളും മതവിശ്വാസികളെന്നും മനസിലാക്കണം. ഇല്ലെങ്കിൽ സമീപമുള്ള ഒരു ജയിൽ സന്ദർശനം നടത്തൂ. ഇന്ന് ഏറ്റവും വലിയ കള്ളന്മാർ മതവിശ്വസികളായ പുരോഹിതരും രാഷ്ട്രീയക്കാരുമാണ്. 

മതം നല്ലവണ്ണം ഗാഢമായി പഠിച്ച ശേഷമാണ് ഒരുവൻ നിരീശ്വരത്തിൽ പ്രവേശിക്കുന്നത്. മതവിശ്വസികളുടെ തലയിൽ ഒന്നുകിൽ ഒരു പുരോഹിതൻ, മുള്ള, അല്ലെങ്കിൽ ഒരു പൂജാരി കാണും. അയാൾ പറയുന്ന വാക്യങ്ങൾ മാത്രമേ സത്യവിശ്വസികളെപ്പോലുള്ളവരുടെ തലയിൽ കാണുള്ളൂ. ബൈബിൾ മാത്രം വായിക്കാതെ മറ്റു ഗ്രന്ഥങ്ങളും വായിച്ചു പഠിക്കൂ. ഒരു വലിയ ലൈബ്രെറി കണ്ടിട്ട് ഒരു ചെറിയ കുട്ടി സംസാരിക്കുന്ന മാതിരിയാണ് സത്യവിശ്വസിയുടെ വിലയിരുത്തൽ.  
Ninan Mathulla 2019-09-30 19:28:54
This type of multi-story buildings are more environmental friendly than single homes as it cover more earth area with concrete preventing water from soaking the soil and causing flood. So the report by the environmental agency was more political than scientific. This must be a ploy to curtail development money for Kerala. Without such developments, Kerala will lag behind other states. This week I saw a prediction by Gadgil that Kerala will see flood again. North India is going through flood and he is predicting that Kerala will soon have flood. If you go to Gujarat you will see the developments there. There is no environmental issues there for the experts for the flood there. This is a ploy to curtail development money for states ruled by governments other than BJP by such studies where environmental sensitivity is an issue. Even if BJP is ruling Kerala the state will only get bread crumbs as from past experience. BJP supporters are blind to such issues. They consider the center as their protector.
വിദ്യാധരൻ 2019-09-30 20:06:27
വയലാർ ഗാനങ്ങളിൽ അവിടെ ഇവിടെയായി വയലാർ ചിന്തകളുടെ ചില ഒളി മിന്നലുകൾ കാണാം എങ്കിലും അദ്ദേഹത്തിൻറെ  യഥാർത്ഥ ചിന്തകളെ മനസ്സിലാക്കണമെങ്കിൽ അദ്ദേഹത്തിന്റ കവിതകൾ തന്നെ വായിക്കണം .    മതാചാര്യന്മാരുടെ സംഭാവനകളിൽ മനുഷ്യ സംസ്കാരത്തെ ഉയർത്താൻ ഉതകുന്ന എന്തിനേയും ഉൾകൊള്ളാൻ അദ്ദേഹം സന്നദ്ധനായിരുന്നു .അങ്ങനെയുള്ള ഒരു വ്യക്തിക്ക്, അതുപോലെ അമ്മയെ കാണപ്പെട്ട ദൈവമായി കരുതിയ ഒരു വ്യക്തിക്ക്  "നിത്യ വിശുദ്ധയാം കന്യാ മറിയമേ" എന്ന് എഴുതുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല . പക്ഷെ,  മാനവികതയ്ക്ക്   തടസ്സമായി നിൽക്കുന്നവരേയും അവരുടെ സിദ്ധാന്തങ്ങളേയും അദ്ദേഹം എതിർത്തിരുന്നു. അത് അദ്ദേഹത്തിന്റെ സാമുദായത്തെ തന്നെ വിമർശിച്ചു കൊണ്ടാണ് ആരംഭിക്കുന്നതും 'കൊന്തയും പൂണൂലും' എന്ന ഈ കവിതയിലെ വരികൾ വളരെ ശ്രദ്ധേയമാണ്. 

"കാവിയുടുത്താത്മാവിനു പൂണൂലി, -ട്ടിന്നേവരെ 
യാവോളം ഗീതയിലെ ശ്ലോകം മൂളി , 
തേവാരാകിണ്ടിയുമായി വന്നെത്തും നിങ്ങളിലെ
ചാവാത്ത പിശാചുക്കളെ ഞങ്ങൾ കണ്ടു !
നിഷ്കന്മഷഹൃദയന്മാർ , ഞങ്ങളുടെ പൂർവന്മാർ 
നിത്യവും നിങ്ങളെ സൽക്കരിച്ചു !
കൊന്തകളാൽ, പൂണൂലാൽ നിങ്ങൾ ചെന്നവരെ വരി-
ഞ്ഞന്ധകാരങ്ങളിൽ തള്ളിയിട്ടു.
അരമനകളിൽ വിടുവേലയ്ക്കീശ്വരഹിതമെന്നോതി 
ചിരമവരെ നിയമിച്ചോരാണ് നിങ്ങൾ 
കാവലിനായ് മന്നവരുടെ മണിഗോപുര നടതോറും 
ദൈവങ്ങളെ നിയമിച്ചോരാണ് നിങ്ങൾ !
സ്വാർത്ഥതയുടെ കൈച്ചീട്ടിൽ, സമുദായ നീതിതൻ 
ചാർത്തു കുറിച്ചിട്ടവരാണ് നിങ്ങൾ
തലമുറകൾ താളിയോലപ്പുറങ്ങൾ ചൂണ്ടി 
നൂറ്റാണ്ടുകൾതൻ പഴുകി പുഴു കുത്തിയ പട്ടടയിൽ 
മാറ്റങ്ങൾക്കെതിർനിൽപ്പൂ നിങ്ങളിന്നും"

കെട്ടുകഥകളും, അഭ്യുവ്യൂഹങ്ങളും മാറ്റി യേശുവിന്റെ പ്രഭാഷണങ്ങളെ,   പഠിക്കുന്നവർക്ക് മാനവികതക്ക് വേണ്ടി പൊരുതുന്ന ഒരു ഋഷിവര്യനെ കാണാൻ സാധിക്കും .  അതുപോലെ പരീശന്മാർ അന്നത്തെ സാധാരണക്കാരായാ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച അടിമത്വ  നഖശിഖാന്തം എതിർക്കുന്ന  ഒരു വിപ്ലവകാരിയേയും കണ്ടെത്താൻ കഴിയും വയാലാർ ബ്രാഹ്മണ സമുദായം ചാർത്തിക്കൊടുത്ത പൂണൂൽ ദൂരെയെറിഞ്ഞിട്ടാണെങ്കിൽ , യേശു , ദാവീദിന്റെ കുലത്തിൽ നിന്നുള്ളവൻ എന്ന പാരമ്പര്യത്തെ ദൂരെയെറിഞ്ഞിട്ടാണ് മാനവികതയെ ഉയർത്താൻ ശ്രമിച്ചത് . 

ഒരു കവി മനുഷ്യസ്നേഹിയായി മാറുമ്പോൾ അവന് നാം ഇന്ന് തേടിക്കൊണ്ടിരിക്കുന്ന ദൈവത്തിന്റെ ഭാവങ്ങൾ വന്നു ചേരുന്നു. അവർക്ക് മാത്രമേ ഭൂമിയിൽ സ്വർഗ്ഗം സൃഷിടിക്കാൻ കഴിയു . അവർക്ക് മാത്രമേ ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകളെ തകരാക്കാൻ ആവൂ .  

"മുള്ളിന്റെ തൊപ്പി ശിരസ്സിലും , ചോരയിൽ 
മുങ്ങിയ തോളിൽ കനത്ത കുരിശുമായി 
ഗോഗുൽത്തയിലേക്ക് ചാട്ടയ്ക്കടിയേറ്റ് 
പോകുന്ന കണ്ടു മഹാനായ രക്ഷകൻ 
ജൂദാസിനെപ്പോലെയട്ടഹസിക്കുന്നു 
പാതിരിമാരും പറന്ന പട്ടാളവും"  (ഒരു ജൂദാസ് ജനിക്കുന്നു -വയലാർ )

യുശുവിനെ ശരിക്കറിയാതെ , യേശുവിന്റ പടയാളികൾ എന്ന് പറഞ്ഞും  , മതങ്ങളെ യും അതിന്റെ നിഗൂഢമായ പദ്ധതികളെയും   എതിർക്കുന്നവരെ നിരീശ്വരന്മാർ എന്ന് വിളിച്ചും ബഹളം വയ്ക്കുന്നവർ , അവരുടെ ബൈബിൾ മാത്രം വായിച്ചിരിക്കാതെ മറ്റു ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ നിങ്ങളുടെ ഇടുങ്ങിയ ചിന്താഗതിക്ക് മാറ്റം വരികയും അത് മനുഷ്യ രാശിക്ക് പ്രയോചനം ചെയ്യുകയും ചെയ്യും . 

ഒരു പക്ഷെ ഇവിടെ യേശു യേശു എന്ന് പറഞ്ഞു ഒച്ചവയ്ക്കുന്നവർക്കുപോലും വയലാറിന്റെ ഭാവനയിലെ യേശുവിനെ ഒരു ജീവിതം മുഴുവനും ചിലവഴിച്ചാലും രൂപ കല്പന ചെയ്യാൻ കഴിയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്

"ദൈവത്തിൻ മുഖമനായസമായി വരച്ചൊരെൻ 
ഭാവനയ്ക്കതീതമായ് മുഗ്ദ്ധമാ ശിശുരൂപം 
മായികമൊരു മന്ദസ്മേരത്താൽ,മന്വന്തരത്തര-
ച്ഛായ മാറ്റിയ മാനുഷ്യകത്തിൻ തേജോരൂപം 
നിഷ്കളങ്കതയുടെ നിത്യസുന്ദരദീപ്ത-
നിഷ്കാമനയനങ്ങൾ ശാന്തിതൻമുകുളങ്ങൾ ,
കുരിശു ചുമക്കുന്ന തോളുകൾ , മുള്ളാണികളിരുന്നു 
ചുളുചുള കുത്തുന്ന കൈത്തണ്ടുകൾ , 
ഈ വിശ്വ തലത്തോളം വലുതായിരുന്നോരാ 
ജീവിതത്തിലെ ത്യാഗമോഹന മുഹൂർത്തങ്ങൾ 
എങ്ങനെയെഴുതേണമാ മുഖം , മനസ്സിന്റെ 
വെൺ കളിമൂശയ്ക്കുള്ളിൽ കരുപ്പിടിപ്പിക്കാതെ "  ( കൈത്തിരി കരിന്തിരി )

ഒരു കാര്യം ഉറപ്പായി പറയാം, "എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു."

"കപട ഭക്തരെ പരീശരെ നിങ്ങൾക്ക് മുൻപേ 
സ്വർഗ്ഗത്തിലെത്തും ചുങ്കക്കാരും പാപികളും" (വയലാർ ) 
Ninan Mathulla 2019-09-30 22:02:13

‘ഒരു പക്ഷെ ഇവിടെ യേശു യേശു എന്ന് പറഞ്ഞു ഒച്ചവയ്ക്കുന്നവർക്കുപോലും വയലാറിന്റെ ഭാവനയിലെ യേശുവിനെ ഒരു ജീവിതം മുഴുവനും ചിലവഴിച്ചാലും രൂപ കല്പന ചെയ്യാൻ കഴിയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്’.

 

This is a quote from Vidyadharan. I do not see anybody making noise in the comment column with ‘Jesus, Jesus’. I do not personally propagate my religion here in the comment column. On the other hand people like Vidhyadharan use this column to propagate their religion- atheism or humanism or Hinduism, or whatever you want to call it. Atheism is religion classified under religion and they propagate that religion here if it suits their purpose.

 

Vidhyadharan quotes Vayalar to propagate his religion. Vayalar is a poet from a remote village in Kerala. What he knows about this world or this universe? He is quoted here, as if he is all knowing. He turned to Film song writing instead of his political ideology or other literary work as there was more income in film song writing, and he lived ‘adipoli’. Vayalar wrote the song as per the request of the director of the film. It does not bother them that he wrote, ‘nithyavisudhyam kanyamariyame’. If a director pays him money he might write a song praising anybody the director wants. Vidyadharan quotes him for his propaganda purpose that I think he would have objected if he was alive. For those who use him for propaganda, it does not matter.

Another person is bringing Einstein’s name here that Einstein must be on his side. Another argument is that most people in jail are religious people. Without any supporting evidence they have no problem making such statements. Or, their argument is you give a visit to jail and will find that what they say is the truth.

One thing I noticed is the lack of tolerance on the part of such advocates of humanity for people of any religion other than their own religion. We see many articles on their religion in ‘emalayalee’. I do not see Christians or Muslims criticize such articles or its content. On the other hand if the writer or the content is somebody different from their religion, this intolerance or ‘asahishnatha’ becomes apparent immediately through comments from anonymous names advocating humanism. What type of humanism is that? Such things, they think nobody notice, just as cat drinks milk closing its eye thinking that nobody watches. Wish to see such people grow up, and be more mature.

പാഹിമാം 2019-09-30 20:55:18
പകൽമാന്യരായെഴുതുന്നു
അപരരായ് സ്വയം പുകഴ്തുന്നു,
എതിരഭിപ്രായമികഴ്തുന്നു
പത്രാധിപാ പാഹിമാം
Come out of the box 2019-10-01 10:11:41
ബൈബിളിൽ തന്നെ ഒതുങ്ങി നിൽക്കുന്നതാണ് നല്ലത് .  കോഴി കട്ടവന്റെ  തലയിൽ പപ്പ് എന്ന് പറഞ്ഞത്പോലെയാണ് കാര്യം .  "കെട്ടുകഥകളും, അഭ്യുവ്യൂഹങ്ങളും മാറ്റി യേശുവിന്റെ പ്രഭാഷണങ്ങളെ,   പഠിക്കുന്നവർക്ക് മാനവികതക്ക് വേണ്ടി പൊരുതുന്ന ഒരു ഋഷിവര്യനെ കാണാൻ സാധിക്കും"  എന്ന് പറയുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന വിശാലത മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ , യേശുവിന്റെ പിൻഗാമി എന്ന് പറഞ്ഞു നടക്കുന്ന താൻ , അത് വിട്ടിട്ട് BJP  ൽ ചേരുന്നതാണ് നല്ലത് .
Kannan Balakrishnan 2020-09-12 07:05:25
വയലാറിന്റെ കവിതകളിെലെ സവർണ്ണ വിരുദ്ധ ത സവർണ്ണർ ചർച്ച ചെയ്യണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക