Image

കൊച്ചിയില്‍ വഴിവിളക്ക് തെളിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി

Published on 08 May, 2012
കൊച്ചിയില്‍ വഴിവിളക്ക് തെളിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി
കൊച്ചി: കൊച്ചി നഗരത്തില്‍ വഴിവിളക്ക് തെളിച്ചില്ലെങ്കില്‍ ഇനി കോടതിയലക്ഷ്യ നടപടി. ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരുവുവിളക്കുകള്‍ കൃത്യമായി തെളിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കൊച്ചി കോര്‍പ്പറേഷനോട് കോടതി നിര്‍ദേശിച്ചു.

ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. നഗരത്തിലെ വഴിവിളക്കുകള്‍ പൂര്‍ണമായി തെളിക്കുന്നില്ലെന്നും ഇത് സാമൂഹ്യവിരുദ്ധശല്യത്തിന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി വീട്ടമ്മയായ എം.കെ. ബേബി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ജസ്റീസ് സിരിജഗനാണ് കേസ് പരിഗണിച്ചത്.

എംജി റോഡില്‍ പോലും വിളക്കുകള്‍ പലപ്പോഴും തെളിക്കാറില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക