Image

ഒഡീഷയില്‍ മാവോയിസ്റുകള്‍ എഎസ്ഐയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Published on 08 May, 2012
ഒഡീഷയില്‍ മാവോയിസ്റുകള്‍ എഎസ്ഐയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോയിസ്റുകള്‍ എഎസ്ഐയെ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി. കൃപാ റാം മജ്ഹി എന്ന എഎസ്ഐയാണ് നക്സലുകളുടെ തോക്കിനിരയായത്. നൌപാഡ മേഖലയില്‍ രാവിലെ പതിനൊന്നോടെയാണ് പത്തോളം വരുന്ന മാവോയിസ്റ് സംഘം കൃപാ റാം മജ്ഹി യെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഉച്ചയോടെ വെടിയേറ്റു മരിച്ച നിലയില്‍ ഇദ്ദേഹത്തെ വനമേഖലയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു.

രാവിലെ മാര്‍ക്കറ്റില്‍ പോകാനിറങ്ങിയപ്പോഴാണ് എഎസ്ഐ തട്ടിക്കൊണ്ടുപോയത്. നൌപാഡ ജില്ലയിലെ ധരംബാന്ത ഔട്ട്പോസ്റ് എഎസ്ഐ ആണ് കൃപാ റാം മജ്ഹി.
 
കഴിഞ്ഞമാസം രണ്ടു ഇറ്റാലിയന്‍ ടൂറിസ്റുകളും ഒരു എംഎല്‍എയേയും മാവോയിസ്റുകള്‍ സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് മൂവരെയും വിട്ടയച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക