Image

ലോക്‌സഭയിലെ വലിയ പിഴ പാലായുടെ പ്രായശ്ചിത്തം (ജോസ് കാടാപ്പുറം)

Published on 30 September, 2019
ലോക്‌സഭയിലെ വലിയ പിഴ പാലായുടെ പ്രായശ്ചിത്തം (ജോസ് കാടാപ്പുറം)
കോണ്‍ഗ്രസും യൂഡിഎഫും വെറും ഉഡായിപ്പ് തട്ടിക്കൂട്ട് സംഘങ്ങളാണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയതിന്റെ ലക്ഷണമാണ് പാലായിലെ തെരെഞ്ഞെടുപ്പ് ഫലം .പ്രതിപക്ഷത്തിന്റെ വാക്കുകള്‍ ജനങ്ങള്‍ ഒട്ടും വിശ്വാസത്തിലെടുക്കാത്ത നിലയിലായി. യുഡിഎഫിന്റെ വികൃതമുഖം വ്യക്തമാക്കുന്ന പാലാരിവട്ടം പാലം അഴിമതി തെരഞ്ഞെടുപ്പു പ്രചാരണ വിഷയമായിരുന്നു.  ഇതിനെ മറച്ചുവയ്ക്കാന്‍ സര്‍ക്കാരിനെതിരെ  അടിസ്ഥാനരഹിതമായ ആരോപണങ്ങളുയര്‍ത്തി പ്രതിരോധിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഇത്തരം ആരോപണങ്ങളെ ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല. കെ എം മാണിയെപ്പോലെ സമുന്നതനായ ഒരു നേതാവ് മരിച്ച് മാസങ്ങള്‍ക്കുള്ളില്‍  നടന്ന തെരഞ്ഞെടുപ്പാണിത്. സ്വാഭാവികമായും സഹതാപതരംഗത്തിലൂടെ  വോട്ട് കൂടുകയേ ഉള്ളൂ എന്ന് യുഡിഎഫ് കരുതി. എന്നാല്‍, സഹതാപത്തിനുപോലും ഇടമില്ലാത്ത തരത്തില്‍ വെറുക്കപ്പെട്ട നിലയിലേക്ക് യുഡിഎഫും പ്രതിപക്ഷവും  വീണിരിക്കുകയാണ്. അധികാരത്തിനായി കടിപിടി കൂടലല്ലാതെ മറ്റൊന്നുമല്ല യുഡിഎഫ് രാഷ്ട്രീയം എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ബിജെപിയുമായി സന്ധിചെയ്തു നീങ്ങുന്ന യുഡിഎഫിനെ ന്യൂനപക്ഷങ്ങളടക്കം മതനിരപേക്ഷ ജനവിഭാഗങ്ങളാകെ കൈയൊഴിയുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍  ദേശീയപ്രശ്‌നങ്ങളും  ശബരിമലയും ഉയര്‍ത്തി യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസാണെന്നും  രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമായിരുന്നു പ്രചാരണം. ഇതില്‍ വീണുപോയ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ യുഡിഎഫിന് വോട്ട് ചെയ്തു.  പാലാ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന കാര്യങ്ങളും സര്‍ക്കാരിന്റെ വികസനനയങ്ങളുമാണ്  വിഷയമാവുക എന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും വികസനവും  വിഷയമായപ്പോള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് ജനം തിരിച്ചറിഞ്ഞു. ആ വിശ്വാസമാണ് പാലായിലെ വോട്ടിങ്ങില്‍ പ്രതിഫലിച്ചത്  വര്‍ഗീയപ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി സമുദായത്തില്‍ ധ്രുവീകരണമുണ്ടാക്കി വോട്ടുനേടാനുള്ള ബിജെപിയുടെ ശ്രമവും  ഫലിച്ചില്ല.  അതേ തന്ത്രംതന്നെയാണ് യുഡിഎഫും പാലായില്‍ പയറ്റിയത്. ഈ കുത്സിതനീക്കങ്ങള്‍ കേരളത്തില്‍  അനുവദിക്കില്ലെന്ന ജനങ്ങളുടെ നിശ്ചയദാര്‍ഢ്യംകൂടി പ്രതിഫലിക്കുന്നുണ്ട് ഈ ജനവിധിയില്‍.ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിക്ക് ഇവിടെ 2016ല്‍ 24821 വോട്ടുകളും ലോക്‌സഭയില്‍ 26533 വോട്ടുകളും ലഭിച്ചിരുന്നു.  ബിജെപിക്കു  പാലായില്‍ മാത്രം 8000 വോട്ടിന്റെ കുറവ് ഉണ്ടായി .

യുഡിഎഫും ബിജെപിയും കെട്ടഴിച്ചുവിട്ട  പ്രചാരണങ്ങളൊന്നും പാലായിലെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തില്ല. അഞ്ചുമാസംമുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 33,472 വോട്ട് കൂടുതല്‍ നല്‍കിയ മണ്ഡലമാണ് ഇക്കുറി 2943 വോട്ടിന് എല്‍ഡിഎഫിനൊപ്പം നിന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 20,638 വോട്ടാണ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അധികം കിട്ടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചിലരുടെ പ്രചാരണത്തില്‍ തെറ്റിദ്ധരിച്ച്  അകന്നുനിന്ന  ജനവിഭാഗങ്ങള്‍ എല്‍ഡിഎഫിലേക്ക് തിരികെവന്നതോടൊപ്പം കാലങ്ങളായി യുഡിഎഫിനൊപ്പം അടിയുറച്ചുനിന്നിരുന്ന ഒരു വിഭാഗത്തിന്റെ പിന്തുണയും ലഭിച്ചു. യുഡിഎഫിന്റെ കാല്‍ക്കീഴില്‍നിന്ന് വന്‍തോതില്‍ മണ്ണിടിയുന്നു എന്നാണ് ഫലം വ്യക്തമാക്കുന്നത്.  ഒപ്പം, എല്‍ഡിഎഫിന്റെ അടിത്തറ കൂടുതല്‍ വിപുലമാകുകയാണ്.  എല്‍ഡിഎഫിന്റെ വിശ്വാസ്യതയും സ്വീകാര്യതയും വലിയതോതില്‍ വര്‍ധിക്കുകയാണ്.

റബര്‍ കൃഷിക്കാരുള്‍പ്പെടെയുള്ള കര്‍ഷക ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രതിസന്ധി അതീവ ഗുരുതരമാണ്. ഇതിനുകാരണം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ കേന്ദ്രസര്‍ക്കാരിന്റെയും മോഡി ഭരണത്തിന്റെയും ഉദാരവല്‍ക്കരണ സാമ്പത്തികനയമാണ്. പ്രതിസന്ധി പരിഹരിക്കാന്‍ പരിമിതികളെ മറികടന്നുകൊണ്ട് നടപടികള്‍ സ്വീകരിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വികസനം, ജനക്ഷേമം എന്നിവയിലും പ്രളയം, നിപാ തുടങ്ങിയവയെ അതിജീവിക്കുന്നതിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ത്യക്ക് വഴികാട്ടുന്ന ഭരണമായി. എന്നാല്‍, സംസ്ഥാനഭരണത്തിനെതിരെ അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങള്‍ ചൊരിയുന്നതിലാണ് യുഡിഎഫിന് താല്‍പ്പര്യം. കിഫ്ബി ആകാശകുസുമം എന്നുപറഞ്ഞ് ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് ഇപ്പോള്‍ പ്ലേറ്റ് മാറ്റി. കിഫ്ബിയില്‍ കോടിക്കണക്കിന് രൂപ എത്തിയപ്പോള്‍ ഓഡിറ്റിനെ ചൊല്ലിയായി പുതിയ ആക്ഷേപം. ശബരിമലയുടെപേരിലും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിശ്വാസികളെ തിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങള്‍ ഇക്കൂട്ടര്‍ തുടരുന്നുണ്ട്. എന്നാല്‍, ശബരിമല ക്ഷേത്രവികസനത്തിനായി യുഡിഎഫ് ഭരണകാലത്ത് ചെലവഴിച്ചതിന്റെ മൂന്നോ നാലോ ഇരട്ടി തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിനിയോഗിച്ചത്. വിശ്വാസികള്‍ക്കോ വിശ്വാസത്തിനോ   എല്‍ഡിഎഫ് സര്‍ക്കാരോ ഒരുതരത്തിലും എതിരല്ല. നുണപ്രചാരണങ്ങള്‍ പാലായില്‍ ഏശിയില്ല

മണ്ഡലത്തിലെ വികസന മുരടിപ്പാണ് ഇവിടുത്തെ ചര്‍ച്ച. സമഗ്രവികസനമാണ് എല്‍ഡിഎഫ് ലക്ഷ്യം. അതിന് റബര്‍ വ്യവസായങ്ങള്‍, ഭക്ഷ്യോല്‍പ്പന്ന സംസ്കരണ കേന്ദ്രങ്ങള്‍, കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍, കാര്‍ഷിക കയറ്റുമതി കേന്ദ്രങ്ങള്‍, ജൈവകൃഷി പ്രോത്സാഹനം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുഡ് പാര്‍ക്ക്, ടൂറിസം പദ്ധതികളുടെ വികസനം, ഇതിനെ ബന്ധിപ്പിച്ചുള്ള സിനിമാ വ്യവസായം, റോഡ് വികസനം, കുടിവെള്ള പദ്ധതികള്‍, ചെറുകിട വ്യവസായങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും വിപണനവും തുടങ്ങി എല്ലാ ജനവിഭാഗങ്ങള്‍ക്കുമുള്ള പദ്ധതികളാണ് എല്‍ഡിഎഫ് ലക്ഷ്യം. മാറുന്ന കേരളത്തിനൊപ്പം ദീര്‍ഘകാല പദ്ധതികള്‍ പാലായിലും ഉണ്ടാവണം. റബറിന്റെ നാടാണ് പാലാ. ദീര്‍ഘകാലം മണ്ഡലം പ്രതിനിധീകരിച്ചയാള്‍ക്ക് റബറധിഷ്ഠിത വ്യവസായം കൊണ്ടുവരാനായില്ല. ഉണ്ടായിരുന്ന മീനച്ചില്‍ താലൂക്ക് റബര്‍മാര്‍ക്കറ്റിങ് സംഘം മാണിസാറും മകനും കൂടി  തകര്‍ത്ത് തരിപ്പണമാക്കി. എന്നാലിപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനെ രക്ഷപെടുത്താനുള്ള ശ്രമത്തിലാണ്. എല്‍ഡിഎഫിനെ വിജയിപ്പിച്ചുകൊണ്ട് പാലാ നിയമസഭാമണ്ഡലം ചരിത്രം രചിച്ചു.  അരനൂറ്റാണ്ടിലേറെക്കാലം കേരളാ കോണ്‍ഗ്രസിനും കെ എം മാണിക്കുമൊപ്പം നിന്ന പാലായിലെ ഭൂരിപക്ഷം ജനങ്ങള്‍ ഇതാദ്യമായി മാറി ചിന്തിച്ചു. ഒരിക്കലും തകരാത്ത യുഡിഎഫിന്റെ പൊന്നാപുരം കോട്ട എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച  പാലായിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണ്.

 കെ എം മാണി 54 വര്‍ഷം ഭരിച്ച പാലായില്‍ അദ്ദേഹത്തിന്റെ മരണശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് കാരണം പക്വതയില്ലായ്മയാണെന്ന് പി ജെ ജോസഫ് പറഞ്ഞു.
 ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിലുള്ള വാക്‌പോര് രണ്ടാംനിര നേതാക്കളും ഏറ്റെടുത്തതോടെ ഭിന്നത അടിത്തട്ടിലേക്കും. ഇനിയൊരു ഒത്തുതീര്‍പ്പ് അസാധ്യമാകും വിധമാണ് വാദപ്രതിവാദങ്ങള്‍. പാലായിലെ ചരിത്ര തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ധാര്‍ഷ്ട്യവും സ്ഥാനാര്‍ഥി ജോസ് ടോമിന്റെ നാവുമാണെന്ന് കേരള കോണ്‍ഗ്രസ്  ജോസഫ് വിഭാഗം പറയുമ്പോള്‍ .പി ജെ ജോസഫ് വില്ലനായി പ്രവര്‍ത്തിച്ചതിനാല്‍ പാലായില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു എന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം ആരോപിച്ചത്. ജോസഫിനെ നിയന്ത്രിക്കാന്‍  യുഡിഎഫ് നേതാക്കള്‍ക്കുമാകുന്നില്ലെന്നുമുള്ള പരാതിയും ജോസ് ടോം ഉന്നയിച്ചിരുന്നു.സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട വേദിയില്‍വച്ച് തനിക്ക് ചിഹ്നവും പി ജെ ജോസഫിന്റെ ഔദാര്യവും വേണ്ടെന്ന ജോസ് ടോമിന്റെ അഹങ്കാരവാക്കുകളാണ് കനത്ത പരാജയത്തിന് ഒരു കാരണമെന്ന് ജോസഫ് വിഭാഗവും തുറന്നടിച്ചു .കെ എം മാണി മരിക്കുംമുമ്പേ സീനിയര്‍ നേതാക്കളായ പി ജെ ജോസഫിനേയും സി എഫ് തോമസിനേയും ഒഴിവാക്കി പാര്‍ടി പിടിക്കാന്‍ ജോസ് കെ മാണി നീക്കം നടത്തി.  ഇവരുടെ സൈബര്‍ സെല്ലിന്റെ അസഭ്യവര്‍ഷങ്ങളും പരാജയത്തിന് ആക്കംകൂട്ടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന്റെ പതാക കത്തിച്ചതും ജോസ് ടോം വിഭാഗമാണെന്ന്‌കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചു . പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുക ഇനി അസാധ്യമാണെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.  തമ്മിലടി എന്തുമാകട്ടെ ജോസ് കെ മാണിയുടെ ബൂത്തില്‍പ്പോലും യുഡിഎഫ് പിന്നോക്കംപോയത്തിനു എന്ത് ന്യായം പറയും .

.പാലായില്‍ ജയിക്കുകയെന്നത് മറ്റുരെക്കാളും ആവശ്യം ജോസ് ക മാണിയുടെ മാത്രമാണ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മാണിസാറിന്റെ പിന്‍ഗാമിയാകാനുള്ള ജോസ് കെ മാണിയുടെ ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ ബാധിക്കുന്നതു ജോസ് കെ മാണിയെ അല്ലാതെ മറ്റാരായാണ് .നിഷ ജോസിനെ കേരളം കോണ്‍ഗ്രസ് ജയിക്കാന്‍ സാധ്യതയുള്ള എവിടെയും മല്‌സരിപ്പിച്ചു ജയിപ്പിക്കലോ  പ്രശനം അതൊന്നുമല്ല,കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെ ഉള്ള യുഡിഫ് വിഴുപ്പലക്കല്‍ രാഷ്ട്രീയം കേരളത്തിലെ പുതിയ തലമുറ ആഗ്രഹിക്കുന്നില്ല അതുകൊണ്ടാണ്  കോട്ടയം നസ്രാണികളില്‍ ചെറുപ്പക്കാര്‍ ഭൂരിഭാഗവും എല്‍ ഡി ഫ് ലേക് മാറിത്തുടങ്ങിയതു, മാത്രമല്ല    യുഡിഫിനെ ജനം പഴയപോലെ വിശ്വസിക്കുന്നില്ല പകുതി നേതാക്കള്‍ ബിജെപി യിലേക്ക് കണ്ണും നട്ടിരിക്കുയാണ് അല്ലെങ്കില്‍ പഴയ അഴിമതിക്കു ജയിലില്‍ പോകേണ്ടി വരും .

 കൂടാതെ ഏഷ്യാനെറ്റ് ഉള്‍പ്പെടെ ഉള്ള മാധ്യമങ്ങളുടെ  എക്‌സിറ് പോള്‍ തട്ടിപ്പു ജനം തിരിച്ചറിഞ്ഞു .എക്‌സിറ് പോള്‍ പ്രവചനം ശുദ്ധ അസഭ്യമെന്നു പാലായിലെ ജനം കാണിച്ചു കൊടുത്തു .

ചുരുക്കത്തില്‍  പാലായിക്കു മാറി ചിന്തിക്കാമെങ്കില്‍ എല്ലാ മണ്ഡലത്തിലും മാറിചിന്തിക്കാം പിന്നെ  കേരളം രാഷ്ട്രീയത്തില്‍ നോട്ടു എണ്ണുന്ന മെഷീന് നിര്‍ണായക സ്വാധീനം  ഉണ്ടെന്നു തെളിയിച്ച കേരളം കോണ്‍ഗ്രസ് രാഷ്ട്രീയത്തിനിട്ടു എതിരെ   കിട്ടിയ അവസരം പാലാക്കാര്‍ വിനിയോഗിച്ചതില്‍ അത്ഭുതപ്പെടാനില്ല .   !!!! മറുവശത്തു കേരളം കണ്ട ഏറ്റവും മികച്ചതും അഴിമതി രഹിതവുമായ ഭരണമാണ് ഇടതുപക്ഷത്തിന്റേത് എന്ന യഥാര്‍ത്ഥ്യം ജനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ട്. ആര്‍ജ്ജവമുള്ള നിലപാടുകള്‍ എടുക്കുന്ന പിണറായി വിജയനുള്ള അംഗീകാരം തന്നെയാണ് പാലാ തിരഞ്ഞെടുപ്പ് ഫലം. പിണറായി വിജയന്‍ പറഞ്ഞതുപോലെ കുടുതല്‍ വിനയപൂര്‍വം ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുള്ള അംഗീകാരം

ലോക്‌സഭയിലെ വലിയ പിഴ പാലായുടെ പ്രായശ്ചിത്തം (ജോസ് കാടാപ്പുറം)
Join WhatsApp News
josecheripuram 2019-10-03 17:32:01
Jose ,We know each other, I know you are a leftist,I really have  no Parties.Because People who are in positions,don't care for who placed them there .And we blindly vote to support them.Why these people who are elected don't ask the opinions of the voters when an issue comes. Being the leader of a democratic country,do they have the choice to do want I want?For eg;I being elected I hate Capital punishment,that doesn't mean I ban capital punishment.I being elected by people I have to go according to voters.
josecheripuram 2019-10-03 18:38:59
A person in power has to be very careful,his/her decision effect many people.The Religion/politics has gone far beyond the ordinary people who support them.Let me tell you some thing have you heard for french revolution,Russian revolution?It can happen any where any time.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക