Image

എം.ജി. യൂസഫലിക്കും ആല്‍ഫ ക്ലിനിക്കിനും ചിറയിന്‍കീഴ്‌ അന്‍സാര്‍ സ്‌മാരക പുരസ്‌കാരം

അനില്‍ സി. ഇടിക്കുള Published on 08 May, 2012
എം.ജി. യൂസഫലിക്കും ആല്‍ഫ ക്ലിനിക്കിനും ചിറയിന്‍കീഴ്‌ അന്‍സാര്‍ സ്‌മാരക പുരസ്‌കാരം
അബുദാബി: മൂന്ന്‌ പതിറ്റാണ്‌ടിലേറെ പ്രവാസി മലയാളി സമൂഹത്തില്‍ നിസ്‌തുല സേവനം കാഴ്‌ചവച്ച പൊതു പ്രവര്‍ത്തകനായിരുന്ന ചിറയിന്‍കീഴ്‌ അന്‍സാറിന്റെ സ്‌മരണാര്‍ഥം ഫ്രണ്‌ട്‌സ്‌ എഡിഎംഎസ്‌ അബുദാബി നല്‍കുന്ന പുരസ്‌കാരങ്ങള്‍ക്ക്‌ എംകോ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ എം.എ യൂസഫലിയും തൃശൂര്‍ ആല്‍ഫാ പാലിയേറ്റീവ്‌ പെയിന്‍ ക്ലീനിക്കും അര്‍ഹരായി.

ഇന്ത്യന്‍ സമൂഹത്തിന്‌ നല്‍കിയ സ്‌തൂത്യര്‍ഹമായ സേവനങ്ങളെ മാനിച്ച്‌ എം.എ. യൂസഫലിക്ക്‌ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡും കാരുണ്യ ചികിത്സയിലെ മികവിന്‌ ആല്‍ഫാ ക്ലിനിക്കിന്‌ എന്‍ഡോവ്‌മെന്റും നല്‍കാന്‍ തീരുമാനിച്ചതായി ഫ്രണ്‌ട്‌സ്‌ എഡിഎംഎസ്‌ പ്രസിഡന്റ്‌ ടി.എ. നാസര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മേയ്‌ 11ന്‌ രാത്രി എട്ടിന്‌ അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരള നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഇന്ത്യന്‍ സ്ഥാനപതി എം.കെ. ലോകേഷ്‌ ഉദ്‌ഘാടനം ചെയ്യും. അവാര്‍ഡ്‌ കമ്മറ്റി അംഗങ്ങളായ പാലോട്‌ രവി എംഎല്‍എ, സൈനുദീന്‍ കണിയാപുരം, കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍, യുഎഇ എക്‌സ്‌ചേഞ്ച്‌ സിഇഒ സുധീര്‍കുമാര്‍ ഷെട്ടി എന്നിവര്‍ പങ്കെടുക്കും.

ജയരാജന്‍, കല്യാണ്‍ കൃഷ്‌ണന്‍, ഇ.പി. മജീദ്‌, ബാബു വടകര എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
എം.ജി. യൂസഫലിക്കും ആല്‍ഫ ക്ലിനിക്കിനും ചിറയിന്‍കീഴ്‌ അന്‍സാര്‍ സ്‌മാരക പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക