Image

ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ഗുണ്ടാ ആക്ട്‌ പ്രകാരം നടപടിയെടുക്കും: തിരുവഞ്ചൂര്‍

Published on 08 May, 2012
ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ഗുണ്ടാ ആക്ട്‌ പ്രകാരം നടപടിയെടുക്കും: തിരുവഞ്ചൂര്‍
തിരുവനന്തപുരം: ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ഗുണ്ടാ ആക്ട്‌ പ്രകാരം നടപടിയെടുക്കുമെന്ന്‌ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. സി.പി.എം വിമത നേതാവ്‌ ടി.പി ചന്ദ്രശേഖരന്റെ കൊലപാതക കേസിലെ പ്രതികളെ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്‌ മുമ്പ്‌ അറസ്റ്റ്‌ ചെയ്യില്ലെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നത്‌ പ്രതികള്‍ ആരൊക്കെയാണെന്ന്‌ അറിയാവുന്നതുകൊണ്ടാണെന്ന്‌ തിരുവഞ്ചൂര്‍ പറഞ്ഞു.

സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. സംസ്ഥാനത്ത്‌ സ്‌റ്റേറ്റ്‌ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തുടങ്ങുമെന്നും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകള്‍ വഴി ഔദ്യോഗിക പദവി ഉപയോഗിച്ച്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ പ്രചാരണം നടത്തുന്നതിന്‌ വിലക്കേര്‍പ്പെടുത്താനും തീരുമാനിച്ചതായി തിരുവഞ്ചൂര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക