Image

വിദ്യാഭ്യാസ വായ്പ്പയും ആത്മഹത്യകളും

ചുറ്റുവട്ടം - ശ്രീപാര്‍വതി Published on 08 May, 2012
വിദ്യാഭ്യാസ വായ്പ്പയും ആത്മഹത്യകളും
കഴിഞ്ഞയാഴ്ച്ച കേരളം വിറച്ചത് ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് മുന്നിലാണ്. കേരളത്തിനു പുറത്ത് ഒരു സ്വകാര്യ കോളേജില്‍ ബി എസ് സി നഴ്സിങ്ങ് വിദ്യാര്‍ത്ഥിയായ ശ്രുതിയാണ്, ഒരു തുള്ളി വിഷത്തില്‍ സ്വയം അവസാനിപ്പിച്ചത്. അതിന്‍റെ കാരണം നാളുകളേറെയയി കേരളത്തില്‍ പുകഞ്ഞു പുകഞ്ഞ് നില്‍ക്കുന്ന ഒരു പ്രശ്നത്തിലേയ്കാണ്, വിരല്‍ ചൂണ്ടുന്നത്. പരിഷ്കരിക്കാത്ത വിദ്യാഭ്യാസ വായ്പാ നയം. ഒന്നാം വര്‍ഷം അഡ്മിഷന്‍ സമയത്ത് ലോണിന്, അപേക്ഷിച്ചിരുന്നു ശ്രുതി, പക്ഷേ അമ്മയുടെ പേരിലെടുത്ത് മറ്റൊരു വായ്പ വഴിമുടക്കിയെങ്കിലും അത് പിന്നീട് അടച്ചു തീര്‍ത്തെന്ന് ശ്രുതിയുടെ മാതാപിതാക്കള്‍ സമ്മതിക്കുന്നു. എന്നിട്ടും ബാങ്ക് അധികൃതര്‍ വായ്പ നല്‍കാന്‍ തയ്യാറായില്ലത്രേ. പിന്നീട് എവിടുന്നൊക്കെയോ പൈസ മറിച്ചെടുത്ത് ഒന്നാം വര്‍ഷം കഴിഞ്ഞു കൂടിയെങ്കിലും അതിലും ഭീകരാവസ്ഥയില്‍ രണ്ടാം വര്‍ഷത്തെ ഫീസ് മുന്നില്‍ വന്നപ്പോള്‍ വീണ്ടും ബാങ്കിനെ സമീപിച്ചെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. അപമാന ഭയവും പഠിക്കാന്‍ കഴിയാത്തതിലുള്ള വിഷമവുമാണ്, ശ്രുതിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് മാതാപിതാക്കള്‍ ഉറച്ച് വിശ്വസിക്കുന്നു. കഥ അവിടെ വരെയേ വായിക്കുന്നവര്‍ കെള്‍ക്കൂ, ഇതിന്‍റെ പിന്നാമ്പുറക്കഥകള്‍ വളരെ വിചിത്രവും ചിന്തനീയവുമാണ്.

വര്‍ഷം തോറും പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ്, പത്താം ക്ലാസ്സും പ്ലസ് ടുവും കഴിഞ്ഞ് ഇറങ്ങുന്നത്. അതില്‍ തന്നെ മുക്കാല്‍ ശതമാനത്തോളം പേര്‍ തിരഞ്ഞെടുക്കുന്നത് ജോലി കിട്ടാനുള്ള സൌകര്യം നോക്കി, പ്രൊഫഷണല്‍ കോഴ്സുകളും. വലിയ സാമ്പത്തിക നിലവാരത്തിലുള്ളവര്‍ എത്ര കാശും മുടക്കി, മെഡിസിനും എഞ്ചിനീയ്യറിങ്ങിനും പോകുമ്പോള്‍ സാമ്പത്തിക ഭദ്രതയില്ലാത്ത വീട്ടിലെ കുട്ടികള്‍ കൂടുതല്‍ പേരും പോകുന്നത് നുഴ്സിങ്ങിനാണ്. കേരളത്തിനു പുറത്ത് നഴ്സിങ്ങ് സ്കൂളുകള്‍ക്ക് ഇതൊരു ചാകരയാണ്, മെറിറ്റില്‍ കേരളത്തില്‍ സീറ്റ് ലഭിക്കാത്ത കുട്ടികള്‍ക്കു വരെ അവിടങ്ങളില്‍ ഏജന്‍റുമാര്‍ മുഖേന സീറ്റ് ഉരപ്പാക്കാം. കുട്ടിയ്ക്ക് അഡ്മിഷന്‍ കിട്ടിയ സന്തോഷത്തില്‍ കഴിയുന്ന മാതാപിതാക്കളെ നോക്കി പല്ലിളിച്ചു കാട്ടി ഉറ്റനെയെത്തും അധിക നികുതി പോലെ, തൊട്ടതിനും തൊറ്റാത്തതിനുമൊക്കെ കനത്ത ഫീസ്. പെട്ടു പോയാല്‍ പിന്നെ നിവൃത്തിയില്ല. പണം നല്‍കേണ്ടി വരും.അപ്പോള്‍ മാതാപിതാക്കളുടെ മുന്നിലുള്ള ഏക വഴി ബാങ്കുകളില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുക്കുന്നതു തന്നെ.

ഇനി വിദ്യാഭ്യാസ വായ്പയെ കുറിച്ച് അല്‍പ്പം, രേഖകള്‍ ഈടു വച്ച് വായ്പ്പയെടുക്കുമ്പോള്‍ പഠിച്ചിച്ചിറങ്ങി ഒരു വര്‍ഷത്തിനകം, അല്ലെങ്കില്‍ ജോലി കിട്ടിയുടനെ ആണ്, വായ്പയുടെ തിരിച്ചടവ് തുടങ്ങുന്നത്. അതും പന്ത്രണ്ട്, മുതല്‍ പതിഞന്ച് ശതമാനം പലിശയില്‍ . പക്ഷേ കഷ്ടകാലത്തിന്, പ്രൊഫഷണല്‍ കോഴ് പഠിച്ചിറങ്ങിയ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും ജോലി കിട്ടാതെ നെട്ടോട്ടമോടുന്ന ഒരു അവസ്ഥയില്‍ എങ്ങനെ ഈ ലോണുകള്‍ അടച്ചു തീര്‍ക്കും? ഈ അടുത്ത കാലത്ത് സേക് എഡ്യുക്കേഷന്‍ കമ്മറ്റി നടത്തിയ വിവരണ ശേഖരണത്തില്‍ കണ്ടെത്തിയ വസ്തുത ശ്രദ്ധിക്കപ്പേടേണ്ടതാണ്, ഇതിനോടകം പല ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പയിനത്തില്‍ നല്‍കിയ തുക പതിനായിരം കോടി കഴിഞ്ഞു, എന്നാല്‍ കിട്ടാനുള്ളതോ ഏതാണ്ട്, 500 കോടിയടുത്ത്. ഈ പലിശ കാരണം പട്ടിണിയിലായിപ്പോയ കുടുംബങ്ങളുടെ തകര്‍ച്ച മറ്റൊന്ന്. വര്‍ഷം തോറും വായ്പയെടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്, എന്നാല്‍ അതിന്, ആനുപാതികമായി അതിന്‍റെ തിരിച്ചടവ് നടക്കുന്നുമില്ല, അപ്പോള്‍ പിന്നെ വായ്പ്പ നല്‍കാത്തതിന്‍റെ പേരില്‍ ഒരു ബാങ്കിനെ എങ്ങനെ കുറ്റം പറയാനാകും? ധനകാര്യ സ്ഥാപനങ്ങളായ ബാങ്കുകളുടെ പ്രധാന വരുമാന ശ്രോതസ്സ് വായ്പകളാണെന്നിരിക്കേ, എങ്ങനെ ഇത്തരം പ്രവര്‍ത്തികള്‍ അനുകൂലിക്കാനാകും?

മാറേണ്ടത് ബാങ്ക് അധികൃതരല്ല, നമ്മുടെ സ്വകാര്യ വിദ്യാഭ്യാസ നയമാണ്. പ്രൊഫഷണല്‍ കോഴ്സായ നഷ്സിങ്ങപ്ഠിച്ച നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും ഇന്ന് ജോലി ചെയ്യുന്നത് കേരളത്തില്‍ വളരെ തുച്ഛമായ വേതനത്തിലാണ്, ശപള പരിഷകരണത്തിനായി അവര്‍ നിലവിളിയ്ക്കുന്നുമുണ്ട്, പക്ഷേ അധികൃതര്‍ കണ്ണടച്ചിരുട്ടാക്കുന്നതു കാരണം അവരുടെ അവകാശങ്ങളെ ആരും കാണാതെ പോകുന്നു. എഞ്ചിനീയറിങ്ങ് പോലെയുള്ല പ്രൊഫഷണല്‍ കോശ്സ് പഠിച്ചിറങ്ങിയവര്‍ പോലും ഇവിടെ തെക്ക് വടക്ക് നടക്കുന്ന സ്ഥിതിയാണിപ്പോള്‍, ജോലി സാദ്ധ്യതകള്‍ അന്വേഷിച്ച് അവര്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് ചേക്കേറുമ്പോള്‍ കുറയുന്നത് നമ്മുടെ സാമ്പത്തിഅ അടിത്തര തന്നെയല്ലേ? ബൌദ്ധികമായി ഏറെ മുന്നിലാണ്, മലയാളി കുട്ടികള്‍ , പക്ഷേ അവസരങ്ങളുടെ അഭാവം അവരെ പിന്തള്ളാന്‍ കാരണമാക്കപ്പെടുന്നുണ്ട്.

ആവശ്യമില്ലാത്തവര്‍ക്കും സ്വകാര്യ കോളേജുകള്‍ അനുവദിക്കുന്ന പ്രവണത നമ്മുടെ സര്‍ക്കാര്‍ നിര്‍ത്തലാക്കുക തന്നെ വേണം. വായ്പ്പകള്‍ സര്‍ക്കാരിന്‍റെ പിന്‍ബലത്തോടെ പലിശ കുറച്ച് ബാങ്കുകള്‍ ഏറ്റെടുക്കട്ടെ, കഴിവുള്ള കുട്ടികളെ സര്‍ക്കാര്‍ കോളേജുകള്‍ ഏറ്റെടുക്കട്ടെ, റാങ്ക് അനുസരിച്ച് ജോലി നല്‍കുമ്പോള്‍ ശബളം പിടിച്ചിട്ടാണെങ്കിലും ലോണ്‍ തിരികെ സര്‍ക്കാരിനു തന്നെ തിരിച്ചടപ്പിക്കാവുന്ന നിയമം വരട്ടെ. സ്വാശ്രയ കോളേജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കട്ടെ, അങ്ങനെയെങ്കിലും കേരളത്തിനു പുറത്തേയ്ക്ക് പഠനത്തിനു പോകുന്ന നിര്‍ദ്ധന കുട്ടികളുടെ എണ്ണം കുറയുമോ എന്ന് നോക്കാമല്ലോ. ഈയടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോ വേദനിപ്പിച്ചു, കേരളത്തില്‍ നിന്ന് പഠനത്തിനെന്നും പറഞ്ഞ് ബാംഗളൂര്‍ പോലെയുള്ള നഗരങ്ങളില്‍ പോയ കുട്ടികള്‍ പൈസ ഉണ്ടാക്കാനായി സ്വന്തം മാനം വില്‍ക്കുന്നു. ഇതിലും വലിയ സാംസ്കാരിക അധപതനം എന്തുണ്ട് നമുക്ക് നേരിടുവാനായി?

ലക്ഷങ്ങള്‍ ലോണെടുത്ത് വിദ്യാഭ്യാസത്തിനായി വിടുന്ന കുട്ടികള്‍ ഒടുവില്‍ വായ്പ തിരിച്ചടയ്ക്കുന്നത് ഇതു പോലെയുള്ല മാര്‍ഗ്ഗങ്ങളില്‍ കൂടിയാണെങ്കില്‍ എന്തിന്, ഇവിടെയൊരു വിദ്യാഭ്യാസ വകുപ്പ്? ഒരു മന്ത്രി? അല്ലാത്തവര്‍ ശ്രുതിയെ പോലെ ആത്മഹ്ത്യ ചെയ്യാനാനെങ്കില്‍ ഇവിടെയെന്തിന്, സര്‍ക്കാരിന്‍റെ വായ്പാ നയം?

അതിനെതിരേയാണ്, പൊരുതേണ്ടത്. ബാങ്ക് ഉദ്യോഗസ്ഥനെ ജയിലിട്ടതു കൊണ്ടോ, ശ്രുതിയുടെ മരണത്തില്‍ പ്രതിഷേധിച്ചതു കൊണ്ടോ ഒന്നുമാകാന്‍ പോകുന്നില്ല, വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറട്ടെ, അതു മാത്രമേയുള്ളൂ ഇനി സര്‍ക്കാരിന്‍റെ മുന്നിലുള്ള പോംവഴി, അതിനു കഴിയാത്ത അധികൃതര്‍ വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കാമെന്നുമുള്ള വ്യാമോഹം കളയട്ടെ... പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്, സമൂഹത്തിനാവശ്യം
വിദ്യാഭ്യാസ വായ്പ്പയും ആത്മഹത്യകളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക