Image

ബ്രെക്‌സിറ്റിനു പുതിയ പദ്ധതിയുമായി ബ്രിട്ടന്‍

Published on 03 October, 2019
ബ്രെക്‌സിറ്റിനു പുതിയ പദ്ധതിയുമായി ബ്രിട്ടന്‍
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം അവസാനിപ്പിക്കുന്നതിന് പുതിയ കരാര്‍ നിര്‍ദേശം മുന്നോട്ടുവച്ച് ബ്രിട്ടന്‍. ഒക്ടോബര്‍ 31ന് ബ്രെക്‌സിറ്റ് പൂര്‍ത്തിയാകുന്‌പോള്‍ അതു കരാറില്ലാതെയാകരുത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അവസാനവട്ട ശ്രമങ്ങള്‍.

ആദ്യത്തെ കരാറില്‍ പ്രധാന തര്‍ക്കവിഷയമായിരുന്ന ഐറിഷ് ബാക്ക്‌സ്‌റ്റോപ്പില്‍ മാറ്റം വരുത്തിയാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ പുതിയ കരാര്‍ തയാറാക്കിയിരിക്കുന്നത്.

ബ്രെക്‌സിറ്റ് നടപ്പാകുന്‌പോള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് യൂറോപ്യന്‍ ഏകീകൃത വിപണിയില്‍ തുടരുകയും, കസ്റ്റംസ് വിപണിയില്‍ നിന്നു പുറത്തു വരുകയും ചെയ്യുന്ന തരത്തിലാണ് പുതിയ കരാര്‍. അതിര്‍ത്തിയില്‍ പുതിയ കസ്റ്റംസ് പരിശോധനകള്‍ക്ക് ഇതു കാരണമാകും.

പുരോഗതിയുണ്ടെങ്കിലും പല പ്രശ്‌നങ്ങളും തുടരുകയാണെന്നാണ് ഇതിനെക്കുറിച്ച് യുറോപ്യന്‍ യൂണിയന്‍ നടത്തിയിരിക്കുന്ന പ്രാഥമിക പ്രതികരണം. പൂര്‍ണ തൃപ്തിയില്ലെന്നും, ഐറിഷ് ബാക്ക്‌സ്‌റ്റോപ്പിനോളം ഇതു വരില്ലെന്നുമാണ് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കറുടെ പ്രതികരണം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക