Image

ലണ്ടന്‍ റീജണല്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24 ന്

Published on 05 October, 2019
ലണ്ടന്‍ റീജണല്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24 ന്

ലണ്ടന്‍:ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന മൂന്നാമത് ബൈബിള്‍ കണ്‍വന്‍ഷനുകള്‍ ഒക്ടോബര്‍ 22 മുതല്‍ എട്ടു റീജിയണുകളിലായി നടത്തപ്പെടുന്നു.

ബൈബിള്‍ കണ്‍വന്‍ഷന്റെ ഭാഗമായി ക്രമീകരിച്ചിട്ടുള്ള ലണ്ടന്‍ റീജണല്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24 ന് (വ്യാഴം) നടക്കും. ലണ്ടനിലെ റെയിന്‍ഹാമില്‍ ഔര്‍ ലേഡി ഓഫ് ലാസലൈറ്റ് ദേവാലയത്തിലും പള്ളിയുടെ ഹാളുകളിലുമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെയാണ് കണ്‍വന്‍ഷന്‍. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേകമായി ഒരുക്കുന്ന ആല്മീയ ശുശ്രുഷകള്‍ക്കു ഡിവൈന്‍ ടീം നേതൃത്വം നല്‍കും.

തിരുവചന ശുശ്രുഷകളിലൂടെ സമസ്ത ഭൂഖണ്ഡങ്ങളിലും ദൈവത്തിനു സാക്ഷ്യമേകുവാന്‍ അനേകരെ ഒരുക്കിയിട്ടുള്ള തിരുവചന ശുശ്രൂഷകരായ വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ ടീമിന്റെ അഭിഷിക്തരായ ഫാ.ജോസഫ് എടാട്ട്, ഫാ. ആന്റണി പറങ്കിമാലില്‍ എന്നിവരുടെ അനുഗ്രഹീത ശുശ്രൂഷകള്‍കൂടി അനുഭവിക്കുവാനുള്ള അവസരമാണ് ലണ്ടനില്‍ ഒരുങ്ങുന്നത്.

വിവരങ്ങള്‍ക്ക്: ഫാ. ജോസ് അന്ത്യാംകുളം (കോഓര്‍ഡിനേറ്റര്‍) 07472801507, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ഹാന്‍സ് പുതുക്കുളങ്ങര, ഫാ.തോമസ് എടാട്ട്, ഫാ.സാജു പിണക്കാട്ട്.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക