Image

പതിതം (കവിത: എം. ആര്‍ ജയഗീത)

Published on 06 October, 2019
പതിതം (കവിത: എം. ആര്‍ ജയഗീത)
ചുമലൊന്നു വേണം
ചുമടുതാങ്ങാനല്ല ;
ചുമലൊന്നു ചായ്ച്ചിന്നു തേങ്ങിടാനായ് !
കരളൊന്നുവേണം, 
പകുതിനേടാനല്ലെന്‍
കരളിന്റെ കനലിന്നിതാറ്റിടാനായ്...
തുണയായി വേണം,
തുടുത്തോരു വാനം
തുടുതുടെ ചോന്നോരു സൂര്യനാവാന്‍ !
കടലൊന്നുവേണം,
കരയിതാവാനല്ല
കരയാതെ സന്ധ്യതന്‍
കനലായിടാന്‍!
പുഴയൊന്നുവേണം,
പുളിനമാകാനല്ല
പകലിന്റെ കണ്ണുനീര്‍പ്പാത്രമാകാന്‍...
മിഴിയൊന്നുവേണം,
മുകിലുകാണാനല്ല
മനസ്സിന്റെ മാനസം മൊഴിയുവാനായ് !!!



Join WhatsApp News
Sudhir Panikkaveetil 2019-10-06 21:30:28
പുഴയൊന്നുവേണം,
പുളിനമാകാനല്ല
പകലിന്റെ കണ്ണുനീര്‍പ്പാത്രമാകാന്‍... very imaginative.
വിദ്യാധരൻ 2019-10-06 23:25:54
ഭാവനതന്നുടെ ചിറകു വിടർത്തി 
മേലോട്ടങ്ങനെ പൊങ്ങുമ്പോൾ  
അനൂഭൂതികൾ പീലിവിടർത്തി 
മയൂരുനൃത്തം ചെയ്യുന്നു 
എന്റെ ചുമലിൽ സ്ഥലമുണ്ടല്ലോ 
തലചായിച്ചു കരയാനായ് 
എന്റെ കരളിൽ ഇടമുണ്ടല്ലോ 
നിനക്ക് തീക്കനലകറ്റാനായി 
നിന്റെ മിഴിയിൽ കാണുന്നു ഞാൻ 
ഇളകും കടലിൻ തിരയടികൾ 
അവയുടെ പിടിയിൽപ്പെട്ടിട്ടെന്റെ 
സമനിലയാകെ തെറ്റുന്നു
നിദ്രാദേവി വന്നിട്ടെന്റെ 
കൺപീലികളിൽ  തൂങ്ങുന്നു
എനിക്ക്പോകാൻ സമയം വന്നു 
പോകല്ലേ നീ പോകല്ലേ   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക