Image

വത്തിക്കാനില്‍ നടക്കുന്ന ആമസോണ്‍ സൂനഹദോസ്: പുരോഹിതരും വിവാഹവും (ജോണ്‍ കുന്തറ)

Published on 07 October, 2019
വത്തിക്കാനില്‍ നടക്കുന്ന ആമസോണ്‍ സൂനഹദോസ്: പുരോഹിതരും വിവാഹവും (ജോണ്‍ കുന്തറ)
1000 വര്‍ഷങ്ങളായി കത്തോലിക്കാ സഭ പിന്തുടരുന്ന പുരോഹിത ബ്രഹ്മചര്യ നിബന്ധനകള്‍ക്ക് മാറ്റം വരണമോ എന്ന വിഷയംകൂടി ചര്‍ച്ച നടത്തുന്നതിനായി പോപ്പ് ഫ്രാന്‍സിസ്, കര്‍ദിനാള്‍മാരുടെയും ബിഷപ്പ്മാരുടെയും സമ്മേളനം വിളിച്ചു കൂട്ടിയിരിക്കുന്നു.

ഒരു മാസം നീണ്ടുനില്‍ക്കുന്ന സുന്നഹദോസ് ചിന്തിക്കുന്നത് 'പുതിയ വഴികള്‍ തിരുസഭക്ക്' എന്നതും ആമസോണ്‍ പ്രദേശം സഭാതലത്തില്‍ നേരിടുന്ന വൈഷമ്യങ്ങളും. ഈ പുതിയ പാതകള്‍ എന്തൊക്കെ ആയിരിക്കും അതെല്ലാം എവിടെ എത്തും ഇതെല്ലാം ഒരു തുറന്ന ചര്‍ച്ച ആയിരിക്കുമോ എന്നത് പോപ്പ് നിര്‍ദ്ദിഷ്ടമായി വെളിപ്പെടുത്തിയിട്ടില്ല. അതൊരു നല്ല തുടക്കം എന്നു അനുമാനിക്കാനാവും

ലോകം മുഴുവന്‍ പള്ളികളില്‍ പുരോഹിതരുടെ ക്ഷാമം വര്‍ദ്ധിക്കുന്നു പ്രത്യേകിച്ചു ആമസോണ്‍ മേഘലകളില്‍. അതിന് ഒരു പരിഹാരം കാണണം, ഇത് പോപ്പ് തന്റ്റെ പ്രസംഗത്തില്‍ ഊന്നി പറഞ്ഞിട്ടുണ്ട്. അതില്‍ ഇപ്പോഴത്തെ കര്‍ക്കശമായ നിയമങ്ങള്‍ക്ക് അയവ് വരണമോ എന്ന ചോദ്യം ഈ ഭാഷണത്തില്‍ കാണുന്നില്ലേ?

ഞായറാഴ്ച വത്തിക്കാന്‍ ബസലിക്കയില്‍ പോപ്പ് ഫ്രാന്‍സിസ് അര്‍പ്പിച്ച കുര്‍ബാനയോടെ സൂനഹദോസ് ആരംഭിച്ചു. തന്റ്റെ സണ്‍ഡേ ധര്‍മ്മോപദേശത്തില്‍ പോപ്പ് എല്ലാ സഭാ നേതാക്കളോടും ആവശ്യപ്പെട്ടു തുറന്ന മനസ്സോടെ, വിവേകം മുന്നില്‍ നിറുത്തി ഒരു ദീര്‍ഘദൃഷ്ടി സഭക്ക് ആവശ്യമായിരിക്കുന്നു. ഇവിടെ ഭയത്തിനും നിശ്ചയമില്ലായ്മക്കും സ്ഥാനമില്ല തീരുമാനങ്ങള്‍ എടുക്കേണ്ടിയിരിക്കുന്നു.

വിശ്വാസികളില്‍ പ്രതീക്ഷയുടെ ജ്വാല വീണ്ടും ജ്വലിപ്പിക്കുക. ആമസോണ്‍ ദേശത്തു ഇപ്പോള്‍ നടക്കുന്ന വനം കത്തിക്കുന്ന തീയല്ല നമുക്കാവശ്യം. അത് അത്യാഗ്രഹത്തിന്റ്റെ കനലുകള്‍. നാശത്തെയും പോപ്പ് ചൂണ്ടിക്കാട്ടി. ഈ മേഖലകളില്‍ വിശ്വാസികള്‍ക്ക് ആവശ്യമായ സംരക്ഷണം കിട്ടുന്നില്ല.

ഏതാനും വര്‍ഷങ്ങളായി കത്തോലിക്കാ സഭയെ അലട്ടിക്കൊണ്ടിരിക്കുന്ന വൈദിക ലൈംഗിക ചൂഷണ പ്രശ്‌നത്തിന് ചര്‍ച്ചകളില്‍ സ്ഥാനമുണ്ടോ എന്ന് സൂചന ഒന്നും കിട്ടിയിട്ടില്ല. മറ്റൊരു വിഷയം, സ്ത്രീകള്‍ക്കും പുരോഹിത പദവി നല്‍കുക എന്നതാണ്.

ഈ സുന്നഹദോസില്‍ ഏതാനും അല്മായരെയും, സ്ത്രീകളെയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാല്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇവര്‍ക്ക് പങ്കില്ല. ആധുനിക ചിന്തകളും യാഥാസ്ഥിതിക മാര്‍ഗ്ഗങ്ങളും തമ്മില്‍ ഒരു മത്സരം പ്രധീക്ഷിക്കാം. ചര്‍ച്ചകളെല്ലാം അടഞ്ഞ വേദികളില്‍ ആയിരിക്കും. മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.

എന്തായാലും കാത്തിരുന്നു കാണാം ഈ സൂനഹദോസ് കത്തോലിക്കാ സഭയെ ഒരു പുരോഗമന പാതയിലേയ്ക് നയിക്കുമോഅതോഎന്തെങ്കിലുമൊക്കെ മിനുക്കു പണികള്‍ നടത്തി സൂനഹദോസ് പിരിയുമോ?

Strong opposition

ROME - In the first of many counter-events to this month’s Synod of Bishops on the Amazon, key critics of Pope Francis blasted him for allegedly promoting widespread heresy in the Church, saying his agenda for the 3-week gathering is “demonic” and calling on him to resign.

“With all respect owed to the ecclesiastical authorities, I accuse all those who approved or who will approve the Instrumentum Laboris of the Amazon (synod) of polytheism, or more specifically, poly-demonism, because as the psalms say, all divinities of the gentiles are demons,” Italian journalist Roberto de Mattei said, speaking at a high-profile event in Rome.

Director of Italian Catholic news site Corrispondenza Romana, de Mattei issued an appeal to “the bishops who are still Catholic to raise their voices against this scandal.”

 “If their silence continues,” he said, “we will continue to seek the intercession of the angels and Mary, Queen of Angels, to save the Church from every from of reinvention, distortion and reinterpretation.”

De Mattei was among nine panelists participating in an Oct. 4 counter-event to the Synod of Bishops on the Amazon titled, “Our Church - Reformed or Deformed?”

Titled “New Paths for the Church and for an Integral Ecology,” the Oct. 6-27 synod will draw some 300 Catholic leaders from the Pan-Amazonian region to discuss issues including the rights of indigenous populations, land rights, migration, corruption, the Church’s missionary efforts in the area, local liturgy and sustainable development.

Join WhatsApp News
good idea 2019-10-07 09:11:05
പാവം പുരോഹിതർ എത്രനാളാണ് ബാക്ക്‌ഡോറിൽ കൂടി കടത്തി ജീവിക്കുന്നത് . ജോളിയെപ്പോലെയുള്ളവരെ വിവാഹം കഴിച്ച്, ആട്ടിൻ സൂപ്പും കഴിച്ച് , അവരും സുഖമായി കഴിയട്ടെ, കുറെ കൊച്ചുപിള്ളേരും രക്ഷപെടും  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക