Image

അറിവിന്റെ ആദ്യക്ഷരം കുറിച്ച്‌ കുരുന്നുകള്‍

Published on 08 October, 2019
അറിവിന്റെ ആദ്യക്ഷരം കുറിച്ച്‌ കുരുന്നുകള്‍
വിജയദശമി നാളില്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ച്‌ കുരുന്നുകള്‍.   വിജയദശമി നാളില്‍ ക്ഷേത്രങ്ങളില്‍ നല്ല ഭക്തജനത്തിരിക്കാണ്‌ അനുഭവപ്പെടുന്നത്‌. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക്‌ പതിനായിരങ്ങളാണ്‌ എത്തിയിട്ടുള്ളത്‌. 

നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എന്നെഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക്‌ പിച്ചവയ്‌ക്കുകയാണ്‌.

ക്ഷേത്രങ്ങള്‍ക്ക്‌ പുറമെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകളുണ്ട്‌. ഭാഷാപിതാവിന്റെ ജന്മനാടായ തിരൂര്‍ തുഞ്ചന്‍ പറമ്‌ബില്‍ വിദ്യാരംഭം പുലര്‍ച്ചെ അഞ്ചു മണിയോടെ തുടങ്ങി.

 എം ടി വാസുദേവന്‍ നായര്‍ അടക്കമുള്ള സാഹിത്യകാരന്‍മാരും പാരമ്‌ബര്യ എഴുത്താശാന്‍മാരുമാണ്‌ കുരുന്നുകള്‍ക്ക്‌ അറിവിന്റെ ആദ്യക്ഷരം കുറിച്ചു നല്‍കുന്നത്‌. ഐരാണിമുട്ടം തുട്ടം തുഞ്ചന്‍ സ്‌മാരകത്തില്‍ വച്ചും  കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നു.

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട്‌ ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങുകള്‍ ക്കുന്നു.ക്ഷേത്രത്തിലെ സരസ്വതീനടയ്‌ക്ക്‌ സമീപത്തായി പ്രത്യേക എഴുത്തിനിരുത്തല്‍ മണ്ഡപം ഒരുക്കിയിട്ടുണ്ട്‌.

 പ്രമുഖ ക്ഷേത്രങ്ങളായ എറണാകുളത്ത്‌ ചോറ്റാനിക്കരയിലും പറവൂര്‍ ദക്ഷിണമൂകാംബികയിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്‌.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക