Image

ജോളി ഇപ്പോഴെങ്കിലും പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഞാന്‍ തന്നെ കൊല്ലപ്പെടുമായിരുന്നുവെന്ന്‌ ഭര്‍ത്താവ്‌ ഷാജു

Published on 08 October, 2019
ജോളി ഇപ്പോഴെങ്കിലും പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍  ചിലപ്പോള്‍ ഞാന്‍ തന്നെ കൊല്ലപ്പെടുമായിരുന്നുവെന്ന്‌ ഭര്‍ത്താവ്‌  ഷാജു
കോഴിക്കോട്‌: കൂടത്തായിയില്‍ ജോളി ഇപ്പോഴെങ്കിലും പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന്‌ ഭര്‍ത്താവ്‌ ഷാജു. 

ചിലപ്പോള്‍ താന്‍ തന്നെ കൊല്ലപ്പെടുമായിരുന്നു. നിരപരാധിയായായ താന്‍ ഇപ്പോള്‍ പ്രതിക്കൂട്ടിലായത്‌ ജോളിയുടെ അതിബുദ്ധി കാരണമാണെന്നും ഷാജു പറഞ്ഞു.

ജോളിയുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഒന്നും പുറത്ത്‌ പറയാതിരുന്നത്‌ കുടുംബത്തിന്‍റെ മാനം ഓര്‍ത്തിട്ടെന്ന്‌ ഷാജു. 

ജോളിയെ അമ്മയായി അംഗീകരിക്കാന്‍ മകന്‍ തയ്യാറായിരുന്നില്ല. തന്‍റെ മകനെ വീട്ടില്‍ നിര്‍ത്താന്‍ ജോളിക്കും താല്‍പര്യമില്ലായിരുന്നുവെന്നും ഷാജു പറഞ്ഞു

സിലിയുടെ മൃതദേഹത്തില്‍ താനും ജോളിയും ഒരുമിച്ച്‌ അന്ത്യചുംബനം നല്‍കുന്ന ചിത്രവും ജോളിയുടെ അതിബുദ്ധി കാരണം ഉണ്ടായതാണെന്ന്‌ ഷാജു പറഞ്ഞു. 

മകനെ പൂട്ടിയിട്ടിരുന്നുവെന്ന ആരോപണം ഷാജു നിഷേധിച്ചു. താന്‍ കെണിയിലാണെന്നും ക്രൈം ബ്രാഞ്ച്‌ അന്വേഷണം അതിന്റെ വഴിക്കു പോകട്ടെയെന്നും ഷാജു പറഞ്ഞു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക