Image

ജമ്മു കശ്‌മീരില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദ്ദേശം

Published on 08 October, 2019
ജമ്മു കശ്‌മീരില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദ്ദേശം

ഡല്‍ഹി : ജമ്മുകശ്മീരിലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം . സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാഹചര്യം ഒരുക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.


ഭരണഘടനയില്‍ നിന്നും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷം കടുത്ത നിയന്ത്രണങ്ങളാണ് കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്നത്. മുന്‍ മുഖ്യമന്ത്രിമാരെ തടങ്കലില്‍ വയ്ക്കുന്ന സ്ഥിതിവിശേഷം വരെ ഉണ്ടായിരുന്നു . ബ്ലോക് ഡിവിഷന്‍ പ്രഖ്യാപിച്ച ശേഷം കശ്മീരിലെ നിയന്ത്രണങ്ങള്‍ കേന്ദ്രം കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് .


ഇന്നലെ രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ജമ്മുകശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക