Image

വീട്ടുജോലിക്കാരിയേയും ജോളി വെറുതെ വിട്ടില്ല, ക്രൂരത തുറന്ന് പറഞ്ഞ് മകള്‍

Published on 08 October, 2019
വീട്ടുജോലിക്കാരിയേയും ജോളി വെറുതെ വിട്ടില്ല, ക്രൂരത തുറന്ന് പറഞ്ഞ് മകള്‍
കോഴിക്കോട് : പൊന്നാമറ്റത്ത് വീട്ടുജോലിക്ക് നിന്നിരുന്നവര്‍ ജോളിക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തി. പൊന്നാമറ്റത്ത് നിന്ന് ഭക്ഷണം കഴിച്ച ശേഷം ഒരിക്കല്‍ തന്റെ അമ്മയ്ക്ക് വയ്യായ്മ അനുഭവപ്പെട്ടിരുന്നെന്നാണ് ജോലിക്കാരി ആയിരുന്ന ഏലിയാമ്മയുടെ ആരോപണം. 

ഇത് കൊലപാതകശ്രമമായിരുന്നെന്ന് ഇപ്പോള്‍ സംശയിക്കുന്നതായും ഏലിയാമ്മ വെളിപ്പെടുത്തി. അമ്മ ഛര്‍ദ്ദിച്ചെന്ന് പറഞ്ഞ് ജോളി തന്നെ വിളിച്ചു. ചേടത്തിയമ്മ ഛര്‍ദ്ദിച്ച്‌ മയങ്ങി കിടക്കുകയാണ്, ആശുപത്രിയില്‍ എത്തിക്കണം. താന്‍ അങ്ങോട്ട് എത്തുന്നതേയുള്ളുവെന്നായിരുന്നു ജോളി തന്നെ വിളിച്ച്‌ പറഞ്ഞതെന്ന് ഏലിയാമ്മ ഓര്‍മ്മിച്ചു.
Join WhatsApp News
ഇതൊക്കെ സാത്താന്റെ പണികള്‍ 2019-10-08 05:26:16
 ഇതൊന്നും ചെയ്യുന്നത് ജോളി അല്ല, സാത്താന്റെ പരിഷണങ്ങള്‍ ആണ് ഇവ എല്ലാ. ഒരു ഉത്തമ കിര്‍സ്ത്യന്‍ സ്ത്രി ഇങ്ങനെ ചെയ്യില്ല. നമുക്ക് പ്രാര്‍ത്ഥിക്കാം. മാത്തുള്ള ഉപദേശി  പ്രാര്‍ത്ഥന നയിക്കട്ടെ. നമുക്ക് എല്ലാവര്‍ക്കും ഇ വെള്ളിയാഴ്ച ഉപവസിക്കം.
ജോളി അനുതപിച്ചു കര്‍ത്താവായ യേശുവില്‍ അഭയംതേടി നല്ല കുട്ടി ആയി മാറട്ടെ. യേശു ഉടന്‍ വരും, അപ്പോള്‍ നമുക്ക് എല്ലാവര്‍ക്കും ആകാശ മേഗങ്ങളില്‍ കൂടി ഉയര്‍ന്നു സോര്‍ഗത്തില്‍ പോകാം. യേശുവേ നീ വേഗം വരണേ! അമ്മേന്‍ ആമ്മേന്‍ 
ജോളി നമ്മുടെ നേതാവ് 2019-10-08 11:20:15
എന്നും കുമ്പസാരിച്ചു കുർബ്ബാന കൊള്ളുന്നതുകൊണ്ടു പാപങ്ങളെല്ലാം മോചിതയായവൾ... 
വിവാഹജീവിതം എങ്ങനെ സന്തോഷപ്രദമാക്കാം എന്നതിനെപ്പറ്റി, കല്യാണം കഴിക്കാൻ പോകുന്നവർക്ക് പ്രത്യേക ക്ലാസ്സ് നല്കാൻ തിരഞ്ഞെടുക്കപ്പെട്ടവൾ...
സ്വർഗ്ഗ രാജ്യത്തിലേക്ക് ആളുകളെ എബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും മടിയിലിരിക്കാൻ അയക്കുന്നതിൽ വിദഗ്ദ്ധ...
കൂട്ടുകാരുടെകൂടെ കള്ളടിച്ചു കറങ്ങിനടക്കുന്ന കണവന്മാരെ, നേരം ഇരുട്ടുന്നതിനു മുൻപേ അടുക്കളയിൽ ഹാജരാക്കാൻ സഹായിച്ച മായാജാലക്കാരി...

ജോളിയെ ഉടനടി വിശുദ്ധയാക്കി പ്രഖ്യാപിക്കണം... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക