Image

ആമസോണ്‍ സിനഡിന് ആരംഭം കുറിച്ചു, പാപ്പാ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു

Published on 08 October, 2019
ആമസോണ്‍ സിനഡിന് ആരംഭം കുറിച്ചു, പാപ്പാ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു
റോം: ബൊളീവിയ, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, ഗയാന, പെറു, വെനിസ്വേല, സുരിനാം എന്നിവ ഉള്‍പ്പെടുന്ന ലാറ്റിന്‍ അമേരിക്കയിലെ ബിഷപ്പുമാര്‍ പങ്കെടുക്കുന്ന പാന്‍ ആമസോണ്‍ സിനഡിന് റോമില്‍ ആരംഭം. പരിശുദ്ധാത്മാവിന്റെ ജ്ഞാനവും വിവേകവും സിനഡില്‍ പങ്കെടുക്കുന്ന ബിഷപ്പുമാരില്‍ നിറയുന്നതിനായി ആമസോണ്‍ സിനഡ് ആരംഭിച്ചുകൊണ്ടു നടന്ന വിശുദ്ധ കുര്‍ബാനയില്‍ പാപ്പ പ്രാര്‍ത്ഥിച്ചു. പാന്‍ ആമസോണ്‍ മേഖലയെ സംബന്ധിക്കുന്ന നിര്‍ണ്ണായക സിനഡില്‍ സഭയെ സഹായിക്കാന്‍ വിശ്വാസത്തിന്റെ ആത്മാവ്, സിനഡില്‍ പങ്കെടുക്കുന്ന ഓരോരുത്തരിലേയ്ക്കും വര്‍ഷിക്കപ്പെടണമേയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു.

മേഖലയിലെ സുവിശേഷവത്കരണത്തിനുള്ള വിവിധ രീതികളെക്കുറിച്ചും സുവിശേഷവത്കരണത്തിന്റെ ശുശ്രൂഷകളെക്കുറിച്ചുമായിരിക്കും സിനഡ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സിനഡിന്റെ പ്രവര്‍ത്തനരേഖയില്‍ പ്രതിപാദിച്ചിരിക്കുന്ന ചില കാര്യങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ, ബിഷപ്പ് അത്താനേഷ്യസ് ഷ്‌നീഡര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരിന്നു. ഈ സാഹചര്യത്തില്‍ അതീവ പ്രാധാന്യത്തോടെ ലോകം സിനഡിനെ നോക്കികാണുന്നത്. എന്നാല്‍ പാന്‍ ആമസോണ്‍ മേഖലക്ക് വേണ്ടി മാത്രമുള്ള ഒരു പ്രത്യേക സിനഡാണിതെന്നും ചില എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നുമായിരിന്നു സിനഡ് സംഘാടകര്‍ അഭിപ്രായപ്പെട്ടത്. 185 പേര്‍ പങ്കെടുക്കുന്ന സിനഡ് ഒക്ടോബര്‍ 27ന് സമാപിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക