Image

വാലി മലയാളി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്, ഫോമാ വില്ലേജിലേക്ക് ഒരു ഭവനം നല്കി മാതൃകയായി.

പന്തളം ബിജു തോമസ്, പി. ആര്‍. ഓ Published on 09 October, 2019
വാലി മലയാളി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്, ഫോമാ വില്ലേജിലേക്ക്  ഒരു ഭവനം നല്കി മാതൃകയായി.
ലോസ് ആഞ്ചലസ്: അമേരിയ്ക്കന്‍ മലയാളികളുടെ യശ്ശസ്സ് വാനോളം ഉയര്‍ത്തിയ ഫോമാ വില്ലേജ് പദ്ധതിയിലേക്ക് വാലി മലയാളി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്  ഒരു ഭവനം നല്കി മാതൃകയായി. ക്ലബ്ബിന്റെ കഴിഞ്ഞ വര്‍ഷത്തെ ഓണം ആഘോഷിക്കാതെ, സ്വരുക്കൂട്ടിയ ഫണ്ടാണ് ഈ വില്ലേജ് പദ്ധതിയിലേക്ക് സംഭാവനയായി  നല്‍കിയത്. 

പ്രളയദുരിതക്കയത്തില്‍ നിന്നും കരകയറുവാന്‍, നമ്മുടെ നാടിന്റെ പുനഃനിര്‍മ്മിതിക്കായി  ഞങ്ങളാലാവും വിധം ഒരു കൈ സഹായമായി ഇതിനെ കരുതിയാല്‍ മതിയെന്ന്  വാലി മലയാളി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് മനു തുരുത്തിക്കാടന്‍ ചെക്ക് ഫോമായ്ക്  കൈമാറിക്കൊണ്ട്  അറിയിച്ചു. ഫോമാ വില്ലേജ് പദ്ധതിയ്ക്ക് വേണ്ടി റീജിയണല്‍ വൈസ് പ്രസിഡന്റും  ഈ പദ്ധതിയുടെ നാഷണല്‍ കോര്‍ഡിനേറ്ററും കൂടിയായ ജോസഫ് ഔസോയും, സാം ഉമ്മനും കൂടി ഒരുമിച്ചു കൈപറ്റി.  വളരെ ലളിതമായി നടന്ന ചടങ്ങില്‍,  വാലി മലയാളി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സെക്രട്ടറി ലോജോ ലോന,  ട്രെഷറര്‍ സിന്ധു വര്‍ഗീസ്, ചാരിറ്റി കോഓര്‍ഡിനേറ്റര്‍ മാത്യു വെട്ടുപുറത്ത്, എന്നിവരോടൊപ്പം മറ്റു എല്ലാ കമ്മറ്റിയംങ്ങളും സന്നിഹിതരായിരുന്നു. വാലി  ക്ലബ് നല്കുന്ന രണ്ടാമത്തെ വീടാണ് ഇത്, ആദ്യത്തെ വീട് സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് നല്‍കുകയുണ്ടായി.   

ഇതോടു കൂടി മൊത്തം  പതിമൂന്ന്  വീടുകള്‍ ഈ പദ്ധതിയിലേക്ക് നല്‍കി എന്ന റെക്കോര്‍ഡ്  ഖ്യാതിയോടെ  ഫോമാ വെസ്‌റ്റേണ്‍ റീജിയന്   അഭിമാനിയ്ക്കാം. ഇത്രയും വീടുകള്‍ ഈ പദ്ധതിയിലേക്ക് എത്തിക്കുവാന്‍ കിണഞ്ഞുപരിശ്രമിച്ച ജോസഫ് ഔസോ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. വാലി മലയാളി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികളോടുള്ള ഫോമായുടെ  പ്രത്യേകമായ നന്ദി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, പദ്ധതി ടീമംഗങ്ങളായ അനിയന്‍ ജോര്‍ജ്, ജോണ്‍ ടൈറ്റസ്, നോയല്‍ മാത്യു, ഉണ്ണികൃഷ്ണന്‍, ബിജു തോണിക്കടവില്‍, അനില്‍ ഉഴുന്നാല്‍ എന്നിവരും അറിയിച്ചു.

വാലി മലയാളി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്, ഫോമാ വില്ലേജിലേക്ക്  ഒരു ഭവനം നല്കി മാതൃകയായി.  വാലി മലയാളി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്, ഫോമാ വില്ലേജിലേക്ക്  ഒരു ഭവനം നല്കി മാതൃകയായി.  വാലി മലയാളി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്, ഫോമാ വില്ലേജിലേക്ക്  ഒരു ഭവനം നല്കി മാതൃകയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക