Image

ഡാലസില്‍ വിദ്യാരംഭ ചടങ്ങുകളും സാഹിത്യ സമ്മേളനവും

സിജു വി. ജോര്‍ജ് Published on 09 October, 2019
ഡാലസില്‍ വിദ്യാരംഭ ചടങ്ങുകളും സാഹിത്യ സമ്മേളനവും
ഡാലസ്: കേരളാ ലിറ്റററി സൊസൈറ്റി (KLS) യുടെ ആഭിമുഖ്യത്തില്‍ വിദ്യാരംഭ ചടങ്ങുകളും സാഹിത്യ സമ്മേളനവും ഒക്ടോബര്‍ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് കേരളാ അസോസിയേഷന്‍ ഓഫ് ഡാലസ് ഹാളില്‍ (3821 Broadway Blvd, Garland, TX 75043) വച്ച് നടത്തപ്പെടും.  കഴിഞ്ഞ അനേക വര്‍ഷങ്ങളായി KLS ന്റെ  ആഭിമുഖ്യത്തില്‍ നടത്തി വരുന്ന വിദ്യാരംഭ ചടങ്ങുകളില്‍ അനേകം കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചിട്ടുണ്ട്.  തങ്ങളുടെ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുവാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ KLS ഭാരവാഹികളെ അറിയിക്കുക.

വിദ്യാരംഭ ചടങ്ങുകള്‍ക്കനന്തരം നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ Dr. Darsana Manayathu Sasi ( Lecturer of Malayalam,  Universtiy of Texas at Austin ) മുഖ്യ അതിഥിയായിരിക്കും. 

'മാറുന്ന മലയാളവും മറയുന്ന സംസ്‌കാരവും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന സാഹിത്യ ചര്‍ച്ചകളില്‍ ജോസ് ഓച്ചാലില്‍, എബ്രഹാം തെക്കേമുറി, മീനു എലിസബത്ത്, അനുപ സാം, ഹരിദാസ് തങ്കപ്പന്‍, സിജു വി. ജോര്‍ജ് തുടങ്ങിയവര്‍  പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:


ജോസ് ഓച്ചാലില്‍ (KLS പ്രസിഡന്റ്) (469) 3635642


സിജു വി. ജോര്‍ജ് (KLS സെക്രട്ടറി) (214) 2827758


ജോസന്‍ ജോര്‍ജ് (KLS ട്രെഷറാര്‍) (469) 7673208

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക