Image

വെല്‍ഫെയര്‍ കേരള കുവൈറ്റ് ആറാം വാര്‍ഷികാഘോഷം നവംബര്‍ 22 ന്

Published on 09 October, 2019
വെല്‍ഫെയര്‍ കേരള കുവൈറ്റ് ആറാം വാര്‍ഷികാഘോഷം നവംബര്‍ 22 ന്

കുവൈത്ത് സിറ്റി :വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ ആറാം വാര്‍ഷികാഘോഷ പരിപാടികള്‍ നവംബര്‍ 22 ന് (വെള്ളി) നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്.''പ്രവാസം: ചരിത്രം, വര്‍ത്തമാനം, ഭാവി സോഷ്യല്‍ ഓഡിറ്റിന് വിധേയമാകുന്നു'' എന്ന തലക്കെട്ടില്‍ ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം, ആന്റിഡ്രഗ് ആന്റി ആള്‍ക്കഹോള്‍ വാക്കത്തോണ്‍, വനിതാ സംരംഭകത്വ ശില്‍പശാല, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, വടംവലി പഞ്ചഗുസ്തി മത്സരം, മൊത്തം ഇന്ത്യക്കാര്‍ക്കായി പെയിന്റിംഗ് കോംപറ്റീഷന്‍, തുടങ്ങി വാര്‍ഷികാഘോഷ ഉപഹാരമായി പ്രവാസികള്‍ക്കായി നിരവധി പദ്ധതികളുടെ ഉദ്ഘാടനങ്ങളും നടക്കും.

നാട്ടിലെയും കുവൈത്തിലെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന വാര്‍ഷികാഘോഷത്തിന്റെ വിജയത്തിനായ് വിപുലമായ സ്വാഗത സംഘം സംഘാടക സമിതി രൂപീകരിച്ചു.

സ്വാഗത സംഘം ചെയര്‍മാനായി അന്‍വര്‍ സഈദിനെയും സെക്രട്ടറിയായി അന്‍വര്‍ സാദത്ത് എഴുവന്തലയെയും വൈസ് ചെയര്‍മാന്‍മാരായി ഖലീലു റഹ്മാന്‍, ലായിക് അഹമ്മദ് എന്നിവരെയും തെരഞ്ഞെടുത്തു. മറ്റു വകുപ്പ് കണ്‍വീനര്‍മാരായി പ്രോഗ്രാം കണ്‍വീനര്‍: ലായിക്ക് അഹമ്മദ്, അസി.കണ്‍വീനര്‍മാര്‍:ഫൈസല്‍ വടക്കേക്കാട്, ഫസല്‍ ഹഖ്, നൈസാം, സാമ്പത്തികം കണ്‍വീനര്‍: ഷൗക്കത്ത് വളാഞ്ചേരി, അസി.കണ്‍വീനര്‍മാര്‍: വിഷ്ണു നടേശ്, അഷറഫ് വാക്കത്ത്, റഫീഖ്, ഫൈസല്‍ കെ.വി. പ്രചാരണം കണ്‍വീനര്‍: റഫീഖ് ബാബു, അസി.കണ്‍വീനര്‍മാര്‍: ആയിഷ പി.ടി. പി.യൂസഫ് സക്കറിയ, അബൂബക്കര്‍, ഷാജി, നൗഷര്‍, അമ്മിണി, സമദ്, ഷമീര്‍, അംജദ്. വോളന്റിയര്‍ കണ്‍വീനര്‍:യൂനുസ് കാനോത്ത്, അസി.കണ്‍വീനര്‍മാര്‍:സഫീര്‍, ജലീല്‍, ബിന്ദു, ജോയ്, സാജിദ് എ.സി. അമീന ഷമീര്‍, ഗീത, ഷീബ, നഫീസ ഖാദര്‍. ഹാള്‍ ഡക്കറേഷന്‍ കണ്‍വീനര്‍: റഷീദ് ഖാന്‍. അസി.കണ്‍വീനര്‍മാര്‍:ഹമീദ് കോക്കൂര്‍, നൗഷാദ് കെ, അനീസ് അമ്മാടിയത്ത് , മഹബൂബ്, സിമി അക്ബര്‍, സുമി മനാഫ്, ഫുഡ് & റഫ്രഷ്‌മെന്റ് കണ്‍വീനര്‍: നാസര്‍ ഇല്ലത്ത്, അസി.കണ്‍വീനര്‍മാര്‍:നസീര്‍, മൊയ്തു, മീഡിയ കണ്‍വീനര്‍:ജസീല്‍ ചെങ്ങളാന്‍, അസി.കണ്‍വീനര്‍: അഷ്‌റഫ് വാക്കത്ത്, റിസപ്ഷന്‍ കണ്‍വീനര്‍:അനിയന്‍ കുഞ്ഞ് പാപ്പച്ചന്‍, അസി.കണ്‍വീനര്‍മാര്‍: വാഹിദ, റസിയ നിസാര്‍, ഹഫ്‌സ, കുമാരി ജോര്‍ജ്, ഹര്‍ഷീന, അഹമ്മദ് സാദത്ത്, മുനീര്‍ മഠത്തില്‍, ഗസ്റ്റ് അക്കമഡേഷന്‍ കണ്‍വീനര്‍:അഫ്താബ്, അസി.കണ്‍വീനര്‍: സഫ്‌വാന്‍, ലൈറ്റ് & സൗണ്ട് കണ്‍വീനര്‍: അജിത് കുമാര്‍, അസി.കണ്‍വീനര്‍: ഹാരിസ്, ഐടി കണ്‍വീനര്‍: റിഷ്ദിന്‍, അസി.കണ്‍വീനര്‍മാര്‍ റഫീഖ് ബാബു , ജാസിം, അംജദ്, നബീല്‍, അബ്ബാസ്, സലാഹുദ്ധീന്‍, പബ്ലിക് റിലേഷന്‍ കണ്‍വീനര്‍: അനിയന്‍ കുഞ്ഞ്, അസി.കണ്‍വീനര്‍മാര്‍:ജോര്‍ജ്,റിയാദ്, യൂനുസ് സലീം, മുനീര്‍. എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക