Image

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് 'ഓണനിലാവ് 2019' ആഘോഷിച്ചു

Published on 09 October, 2019
ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് 'ഓണനിലാവ് 2019' ആഘോഷിച്ചു

കുവൈത്ത്: ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഓണാഘോഷം 'ഓണനിലാവ് 2019' വിവിധ പരിപാടികളോടെ ആഘോഷിച്ചു. താലപ്പൊലി, ചെണ്ടമേളം, പുലികളി തുടങ്ങിയവ ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

ഒക്ടോബര്‍ 4 ന് അബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ്‌സ്‌കൂളില്‍ അരങ്ങേറിയ ആഘോഷപരിപാടികള്‍ പ്രശസ്ത തെന്നിന്ത്യന്‍ സിനിമ താരം മനോജ്‌കെ.ജയന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസിയുടെ പ്രധിനിധി ആയി ഫസ്റ്റ് സെക്രട്ടറി  കമ്മ്യൂണിറ്റി വെല്‍ഫെയര്‍ പി. പി. നാരായണന്‍  ആശംസ നേര്‍ന്നു സംസാരിച്ചു. ഇടുക്കി അസോസിയേഷന്‍ മുന്‍ രക്ഷാധികാരിയും മുന്‍ ഇടുക്കി എംപിയുമായ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

രണ്ടുഘട്ടമായി നടത്തിയ പരിപാടിയുടെ ആദ്യഘട്ടം രാവിലെ 9.30നു അംഗങ്ങളുടെ കലാപരിപാടികളും തുടര്‍ന്നു വിഭവമായ സമൃദ്ധമായ ഓണസദ്യയോടും കൂടി 2 ന് അവസാനിച്ചു. തുടര്‍ന്നു സംഗീത പരിപാടി 'മണ്‍സൂണ്‍ബീറ്റ്‌സ്' അരങ്ങേറി.  മനോജ് കെ. ജയനോടൊപ്പം പ്രശസ്ത സംഗീത സംവിധായികയും ഗായികയും പന്ത്രണ്ടോളം വാദ്യോപകരണങ്ങളില്‍ പ്രാവീണ്യം തെളിയിക്കുകയും ചെയ്തു. സൗമ്യ സനാതനന്‍ നയിച്ച മണ്‍സൂണ്‍ ബീറ്റ്‌സ് കാണികളുടെ കൈയടി നേടി.

പൊതുയോഗത്തില്‍ പ്രസിഡന്റ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സംഘടന ഈ വര്‍ഷം ഏറ്റെടുത്തു നടത്തിയ വിവിധ ജീവകാരുണ്യ,സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. സംഘടനയുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ജീവകാരുണ്യപ്രവര്‍ത്തനമായ 'സഹോദരന് ഒരു വീട്' എന്ന ഭവനനിര്‍മാണ പദ്ധതിയുമായി സഹകരിക്കുന്ന എല്ലാ സുമനസുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.  ജനറല്‍ സെക്രട്ടറി ജോസ് തോമസ്  സ്വാഗതം  ആശംസിച്ചു. വനിതാ വേദി ചെയര്‍പേഴ്‌സണ്‍ ഷംല ബിജു ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വൈസ് പ്രസിഡന്റ് ടോം എടയോടി, ജോയിന്റ് ട്രഷറര്‍ അജീഷ് ലൂക്കോസ്, മറ്റ് എക്‌സിക്യൂട്ടീവ് /അഡ്വൈസറി അംഗങ്ങള്‍ എന്നിവര്‍ സംഘാടന നേതൃത്വം നല്‍കി. ട്രഷറര്‍ ബിജോയ് കുര്യന്‍ നന്ദി പറഞ്ഞു. പരിപാടിയോടനുബന്ധിച്ചു സംഘടിപ്പിച്ച ടിക്‌ടോക് മത്സര വിജയികള്‍ക്കുള്ള. സമ്മാനദാനം മനോജ് കെ. ജയന്‍ നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക