Image

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണു: മുഖ്യമന്ത്രിക്ക് പരിക്ക്

Published on 09 May, 2012
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണു: മുഖ്യമന്ത്രിക്ക് പരിക്ക്
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണു. അപകടത്തില്‍ പരിക്കേറ്റ മുഖ്യമന്ത്രിയെ റാഞ്ചി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് റാഞ്ചി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് പൈലറ്റ് അനുമതി തേടിയിരുന്നു. എന്നാല്‍ ഇതിനു മുന്‍പുതന്നെ ഹെലികോപ്ടര്‍ തകരുകയായിരുന്നു. അപകടം നടന്ന പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക