Image

യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ ടെസ്റ്റ് സംവിധാനം

Published on 10 October, 2019
യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ ടെസ്റ്റ് സംവിധാനം

അബുദാബി: ഡിസംബര്‍ മുതല്‍ അബുദാബിയില്‍ സ്മാര്‍ട്ട് ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കുന്നു. നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ച രാജ്യാന്തര റോഡ് കോണ്‍ഗ്രസിലാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്.

നിര്‍മിത ബുദ്ധി ഉള്‍പെടെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡ്രൈവിംഗ് പഠിതാക്കളുടെ പഠന മികവ് അളന്ന് വിധി നിര്‍ണയിക്കുക. 9 അത്യാധുനിക കാമറകള്‍ ഘടിപ്പിച്ച വാഹനത്തിലാണ് സ്മാര്‍ട് െ്രെഡവിംഗ് ടെസ്റ്റ്. 6 കാമറകള്‍ പുറത്തും മുന്നെണ്ണം അകത്തുമാണ് സ്ഥാപിച്ചിരിക്കുന്നത്.അകത്ത് സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ വാഹനമോടിക്കുന്നയാളുടെ മുഖത്തേയും കണ്ണിലെയും ചലനങ്ങള്‍ ഒപ്പിയെടുക്കും.

ലെയ്ന്‍ മാറുമ്പോള്‍ െ്രെഡവര്‍ മധ്യത്തിലും ഇരുവശങ്ങളിലുമുള്ള കണ്ണാടികളില്‍ നോക്കുന്നുണ്ടോ എന്നതടക്കം ഇതിലൂടെ പരിശോധിക്കും. കാമറയ്ക്കു പുറമേ കാറിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച സെന്‍സറുകളില്‍ നിന്നുള്ള വിവരം കൂടി സമാഹരിച്ചാണ് ജയപരാജയം നിര്‍ണയിക്കുന്നത്. ജിപിഎസ് സംവിധാനം വഴി കാര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. െ്രെഡവര്‍ വരുത്തുന്ന തെറ്റുകള്‍ രേഖപ്പെടുത്തുന്നതും സ്മാര്‍ട്ട് സംവിധാനത്തിലൂടെയാണ്. ചെറിയ ഓരോ തെറ്റിനും സ്വമേധയാ മാര്‍ക്ക് കുറയ്ക്കും. ഗുരുതരമായ തെറ്റുകള്‍ രേഖപ്പെടുത്തുന്നതോടെ ടെസ്റ്റ് അവസാനിക്കും. െ്രെഡവര്‍ വരുത്തിയ തെറ്റുകള്‍ എന്താണെന്ന് അറിയേണ്ടവര്‍ക്ക് ദൃശ്യം കാണിക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക