Image

വെല്‍ഫെയര്‍ കേരള കുവൈറ്റ് വനിത സംരംഭകരെ ആദരിക്കുന്നു

Published on 10 October, 2019
വെല്‍ഫെയര്‍ കേരള കുവൈറ്റ് വനിത സംരംഭകരെ ആദരിക്കുന്നു

കുവൈത്ത് സിറ്റി :വെല്‍ഫെയര്‍ കേരള കുവൈത്ത് ആറാം വാര്‍ഷികത്തോടനുബന്ധിച്ച് കുവൈത്തിലെ വനിതാ ബിസിനസുകാരെ ആദരിക്കുന്നു.

നവംബര്‍ 22 ന് അബാസിയയിലാണ് പരിപാടി. വനിതാ സംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കാനും അവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും കൂടുതല്‍ വനിതകളെ ബിസിനസ് രംഗത്തേക്ക് കൊണ്ടുവരുന്നതിനുമായാണ് ആദരം എന്ന് വെല്‍ഫെയര്‍ കേരളാ കുവൈത്ത് വനിതാ വിഭാഗം കണ്‍വീനര്‍ ഐഷ ഫൈസല്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 55449165, 55090938, 97649639

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക