Image

വധശിക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പുനപ്പരിശോധിക്കാന്‍ ആലോചനയില്ല: ചിദംബരം

Published on 09 May, 2012
വധശിക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പുനപ്പരിശോധിക്കാന്‍ ആലോചനയില്ല: ചിദംബരം
ന്യൂഡല്‍ഹി: വധശിക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പുനപ്പരിശോധിക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം വ്യക്തമാക്കി. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നിരവധി ദയാഹര്‍ജികളില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും ചിദംബരം വ്യക്തമാക്കി.

വധശിക്ഷ സംബന്ധിച്ച് രണ്ടഭിപ്രായം ഉണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം എന്നാല്‍ ഒരു കമ്മീഷനും വധശിക്ഷ ഇല്ലാതാക്കുന്നതിനോട് അനുകൂലിച്ചിട്ടില്ലെന്നും പറഞ്ഞു. ചില രാജ്യങ്ങള്‍ വധശിക്ഷ പൂര്‍ണമായി ഉപേക്ഷിച്ചിട്ടുണ്ട്. ചില രാജ്യങ്ങള്‍ പ്രത്യേക കേസുകള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തി. എന്നാല്‍ ഇന്ത്യയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വം കേസുകളില്‍ മാത്രമാണ് വധശിക്ഷ വിധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവര്‍ക്ക് ഇത് ഒഴിവാക്കാന്‍ അവസരമുണ്ടെന്നും ദയാഹര്‍ജികള്‍ സൂചിപ്പിച്ച് മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക