Image

കുവൈത്തില്‍ മലയാളി യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍

Published on 11 October, 2019
കുവൈത്തില്‍ മലയാളി യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍

കുവൈത്ത് സിറ്റി: മലയാളിയായ യുവാവിനെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പന്തളമുക്ക് പുലിപ്പാറ സ്വദേശി വിശ്വനാഥന്‍ സുജിത്തി (31) നെ ആണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അബാസിയ ടെലികമ്യൂണിക്കേഷന്‍ ടവറിനു സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് അര്‍ധരാത്രി മൃതദേഹം കണ്ടെത്തിയത്. ഏറെ വൈകിയിട്ടും കാണാതായതോടെ ഭാര്യ സുഹൃത്തുക്കളെ വിളിച്ചു അന്വേഷിച്ചതിനെതുടര്‍ന്നു നടത്തിയ തെരച്ചിലിനൊടുവിലാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

അടുത്തിടെയായിരുന്നു സുജിത്തിന്റെ വിവാഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെകെഎംഎ മാഗ്‌നറ്റ് ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.

റിപ്പോര്‍ട്ട്:സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക