Image

ആദ്യ ബഹിരാകാശ യാത്രികന്‍ അലക്‌സി ലിയനോവ് അന്തരിച്ചു

Published on 11 October, 2019
ആദ്യ ബഹിരാകാശ യാത്രികന്‍ അലക്‌സി ലിയനോവ് അന്തരിച്ചു
മോസ്‌കോ: ആദ്യ ബഹിരാകാശ യാത്രികന്‍ റഷ്യന്‍ ശാസ്ത്രജ്ഞന്‍ അലക്‌സി ലിയനോവ് നിര്യാതനായി. 85ാം വയസ്സിലായിരുന്നു അന്ത്യം. 54 വര്‍ഷം മുമ്പ് 1965 മാര്‍ച്ച് 18ന് വോഷ്‌കോഡ് രണ്ട് പേടകത്തിലായിരുന്നു ലിയനോവിന്‍െറ ചരിത്ര യാത്ര. പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് ശാസ്ത്ര ലോകം യാത്രയുടെ വിശദാംശങ്ങള്‍ മനസ്സിലാക്കിയതെങ്കിലും അതി സാഹസികമായാണ് അന്ന് ലിയനോവ് യാത്ര പൂര്‍ത്തിയാക്കിയത്.

10 വര്‍ഷം കഴിഞ്ഞ് പ്രഥമ റഷ്യന്‍ യു.എസ് സംയുക്ത സംരംഭമായ അപ്പോളോ സോയുസ് 19 പേടകത്തിലും ലിയനോവ് ബഹിരാകാശത്തെത്തി. കഴിഞ്ഞ മേയിലാണ് ലിയനോവിന് 85 തികഞ്ഞത്.
 മരണത്തില്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും യു.എസ് ഏജന്‍സിയായ നാസയും അനുശോചിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക