Image

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുടെ പിഎ ആത്മഹത്യ ചെയ്‌തു

Published on 12 October, 2019
കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുടെ പിഎ ആത്മഹത്യ ചെയ്‌തു
ബംഗളൂരു: കര്‍ണാടകത്തില്‍ മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ്‌ ആത്മഹത്യ ചെയ്‌ത നിലയില്‍. ബെംഗളൂരുവിലാണ്‌ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്‌. 

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്‌ നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ്‌ നടത്തിയ റെയ്‌ഡിന്‌ പിന്നാലെയാണ്‌ പിഎയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. അതേസമയം ഇയാള്‍ ഐടി റെയ്‌ഡ്‌ നടത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.

വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ പിഎയെ ഒഴിവാക്കിയിരുന്നുവെന്ന്‌ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം പരമേശ്വരയുടെ പിഎ രമേശിന്റെ ആത്മഹത്യയുടെ കാരണം കൃത്യമായി അറിയില്ലെന്ന്‌ ഐടി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

റെയ്‌ഡിന്റെ സമയത്ത്‌ രമേശ്‌ തനിക്കൊപ്പം ഉണ്ടായിരുന്നു. ഒന്നും സംഭവിക്കില്ലെന്നും ഭയപ്പെടേണ്ടെന്നും ഞാന്‍ അയാളോട്‌ പറഞ്ഞിരുന്നു.

 വളരെ പതിയെ സംസാരിക്കുന്നയാളായിരുന്നു രമേശ്‌. എന്തുകൊണ്ടാണ്‌ അദ്ദേഹം ആത്മഹത്യ ചെയ്‌തതെന്നറിയില്ല. വളരെ ദൗര്‍ഭാഗ്യകരമാണ്‌ അതെന്നും പരമേശ്വര പറഞ്ഞു.

ബംഗളൂരുവിലെ വിവിധയിടങ്ങളില്‍ നിന്ന്‌ നടത്തിയ പരിശോധനയില്‍ 4.25 കോടി രൂപയാണ്‌ പിടിച്ചെടുത്തത്‌. പരമേശ്വരയും അദ്ദേഹത്തിന്റെ അനുയായികളുമായി ബന്ധപ്പെട്ടവരില്‍ നിന്നുമാണ്‌ ഇത്രയും പണം പിടിച്ചെടുത്തത്‌. 

മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പാണ്‌ റെയ്‌ഡിന്‌ കാരണമായത്‌. ബംഗളൂരുവിലെ യൂനിവേഴ്‌സിറ്റി ക്യാമ്‌ബസിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു രമേശിന്റെ മൃതദേഹം.

അതേസമയം റെയ്‌ഡുമായി ബന്ധപ്പെട്ടാണോ രമേശ്‌ ആത്മഹത്യ ചെയ്‌തതെന്ന കാര്യം വ്യക്തമല്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക