Image

വണ്ടിയില്‍ നിന്നും തെറിച്ചുവീണ കുഞ്ഞിനെ രക്ഷിച്ചത്‌ വനപാലകരല്ല :ഓട്ടോ ഡ്രൈവര്‍

Published on 12 October, 2019
വണ്ടിയില്‍ നിന്നും തെറിച്ചുവീണ കുഞ്ഞിനെ രക്ഷിച്ചത്‌  വനപാലകരല്ല :ഓട്ടോ ഡ്രൈവര്‍
ഇടുക്കി: വാഹനത്തില്‍ നിന്നും തെറിച്ചുവീണ കുഞ്ഞിന്‌ ഓട്ടോ ഡ്രൈവര്‍ രക്ഷകനായി. കുട്ടിയെ രക്ഷിച്ചത്‌ വനംവകുപ്പാണെന്ന പ്രചരണത്തിന്‌ പിന്നാലെയാണ്‌ ഓട്ടോ ഡ്രൈവര്‍ കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്‌.

കനകരാജ്‌ എന്ന ഓട്ടോഡ്രൈവറാണ്‌ കുട്ടിയെ രക്ഷിച്ചത്‌. റോഡില്‍ ഇഴഞ്ഞുനീങ്ങുകയായിരുന്ന കുട്ടിയെ കനകരാജ്‌ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വനംവകുപ്പിന്റെ വാദം പൊളിയുകയായിരുന്നു. ഭയം മൂലമാണ്‌ വനപാലകര്‍ കുഞ്ഞിനെ എടുക്കാതിരുന്നതെന്നാണ്‌ വിവരം.

കമ്‌ബളിക്കണ്ടം സ്വദേശികളായ മാതാപിതാക്കള്‍ സംഭവസ്ഥലത്ത്‌ നിന്ന്‌ 40 കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ്‌ കുട്ടിയെ കാണാതായ വിവരമറിഞ്ഞത്‌. 

സെപ്‌റ്റംബര്‍ എട്ടിനാണ്‌ പഴനിയില്‍ പോയി മടങ്ങുകയായിരുന്ന ജീപ്പില്‍ നിന്ന്‌ ഒന്നരവയസുകാരി റോഡിലേക്ക്‌ വീണത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക