Image

ജോളിക്കെതിരെ കൂടത്തായിയിലെ ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തല്‍

Published on 12 October, 2019
ജോളിക്കെതിരെ കൂടത്തായിയിലെ ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തല്‍

കോഴിക്കോട്: ജോളിക്കെതിരെ കൂടത്തായിയിലെ ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുടെ മകളെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവര്‍ പത്മദാസനാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.


ജയശ്രീയുടെ മകളെ വിഷം അകത്ത് ചെന്ന് അത്യാസന്ന നിലയില്‍ ഹോസ്പ്പിറ്റലില്‍ എത്തിച്ചപ്പോള്‍ ജോളി ഉണ്ടായിരുന്നെന്ന് ഡ്രൈവര്‍ പറഞ്ഞു. സംഭവസമയത്ത് ജോളി ജയശ്രീയുടെ വീട്ടില്‍ ഉണ്ടായിരുന്നതായും എന്നാല്‍ താന്‍ കണ്ടിരുന്നില്ലെന്നും ഡ്രൈവര്‍ പറയുന്നു. ആശുപത്രിയിലേക്ക് അവര്‍ സ്വന്തം വാഹനത്തിലാണ് എത്തിയതെന്നും ഡ്രൈവര്‍ പറയുന്നു.


സംഭവസമയത്ത് ജയശ്രീ വീട്ടില്‍ ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ വച്ച്‌ തിരികെ പോകാന്‍ ജോളി നിര്‍ബന്ധിച്ചെങ്കിലും താന്‍ ആശുപത്രിയില്‍ തന്നെ താങ്ങിയെന്നും ഡ്രൈവര്‍ വെളിപ്പെടുത്തി. കുട്ടി അപസ്മാരം ഉള്ളപോലെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും പത്മദാസന്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക