Image

ശാസ്ത്രീയ തെളിവുശേഖരണത്തിന് പരമാവധി ശ്രമമെന്ന് ലോക്നാഥ് ബെഹ്റ

Published on 12 October, 2019
ശാസ്ത്രീയ തെളിവുശേഖരണത്തിന് പരമാവധി ശ്രമമെന്ന് ലോക്നാഥ് ബെഹ്റ

കോഴിക്കോട്: ശാസ്ത്രീയ തെളിവുശേഖരണത്തിന് പരമാവധി ശ്രമമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കേസ് അന്വേഷണം വിലയിരുത്താന്‍ രണ്ടുദിവസത്തിനകം ഡിജിപി കൂടത്തായിയില്‍ എത്തും. ഫൊറന്‍സിക് സംഘവുമായി ആശയവിനിമയം നടത്തുണ്ടെന്നും ഡിജിപി പറഞ്ഞു.


അതേസമയം, കൂടത്തായി കൊലപാതക പരമ്ബരയില്‍ മുഖ്യപ്രതി ജോളി അടക്കം മൂന്നുപ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് തുടങ്ങി. ആദ്യമൂന്നുകൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യ തെളിവെടുപ്പ്. കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച സയനൈഡിന്റെ ബാക്കിയുണ്ടെങ്കില്‍ അത് കണ്ടെടുക്കുകയാണ് പ്രധാന ലക്ഷ്യം. വിദഗ്ധ ഫൊറന്‍സിക് സംഘവും തെളിവെടുപ്പിനുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക