Image

എടത്വ ജലോത്സവം: ദീപശിഖ തെളിയിച്ചു

Published on 12 October, 2019
എടത്വ ജലോത്സവം: ദീപശിഖ തെളിയിച്ചു
എടത്വ: ഗ്രീന്‍ കമ്യൂണിറ്റി സ്ഥാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന ആന്റപ്പന്‍ അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള മൂന്നാമത് എടത്വ ജലോത്സവത്തിന്റെ  മുന്നോടിയായി ദീപശിഖ തെളിയിച്ചു.

മഴ മിത്ര 'ത്തില്‍ നടന്ന   സമ്മേളനത്തില്‍ എടത്വ സെന്റ്‌ജോര്‍ജ്ജ് ഫെറോനാ പള്ളി വികാരി ഫാ. മാത്യൂ ചൂരവടി ദീപശിഖ തെളിയിച്ചു.സെന്റ് തോമസ് ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് നിരണം ഇടവക വികാരി ഫാ. ഷിജു മാത്യു മുഖ്യസന്ദേശം നല്‍കി. പനയനൂര്‍കാവ് മുഖ്യകാര്യദര്‍ശി ബ്രഹ്മശ്രീ ആനന്ദന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. ടൗണ്‍ ബോട്ട് ക്ലബ് പ്രസിഡന്റ് ബില്‍ബി മാത്യു അധ്യക്ഷത വഹിച്ചു.ജലോത്സവ സമിതി ചെയര്‍മാന്‍ സിനു രാധേയം ദീപശിഖ ഏറ്റ് വാങ്ങി.

തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് ,വീയപുരം നന്മ പ്രവാസി കൂട്ടായ്മ പ്രസിഡന്‍റ്  സജി ആറ്റുമാലില്‍, ജനറല്‍ കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വി. ഇ ടിക്കുള ,സെക്രട്ടറി എന്‍.ജെ.സജീവ്, ട്രഷറര്‍ കെ.തങ്കച്ചന്‍ , ജോണ്‍സണ്‍ എം. പോള്‍, അജി  കോശി,പോള്‍ സി വര്‍ഗീസ് മരങ്ങാട്ട്, ബാബു കണ്ണന്‍കുളങ്ങര , എബി  പി.ആര്‍, അനില്‍ ജോര്‍ജ് അമ്പിയായം, ഷെബിന്‍ പട്ടത്താനം, ശരത് ചന്ദ്രന്‍ ,സച്ചിന്‍ ഇ. ടി എന്നിവര്‍ പ്രസംഗിച്ചു.

അംഗ പരിമിതരായവരും ദമ്പതികളും തുഴയുന്ന  പ്രത്യേക മത്സരങ്ങളും കടലിന്റെ മക്കളുടെ  പൊന്തു വള്ളങ്ങളുടെ പ്രദര്‍ശന തുഴച്ചിലും കനോയിങ്ങ്  കയാക്കിങ്ങ് പ്രദര്‍ശന തുഴച്ചിലും ഈ വര്‍ഷം ഉണ്ടാകും. ഒരു തുഴ മുതല്‍ അഞ്ച് തുഴ വരെയുള്ള തടി ഫെബര്‍ വള്ളങ്ങളെ കൂടാതെ വെപ്പ് ബി ഗ്രേഡ്, ഓടി, ചുരുളന്‍ വള്ളങ്ങളും മത്സരത്തില്‍  പങ്കെടുക്കും. ഒക്ടോബര്‍ 17 ന് രജിസ്‌ട്രേഷന്‍ സമാപിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ. ജോണ്‍സണ്‍  വി. ഇടിക്കുള, സെക്രട്ടറി എന്‍.ജെ. സജീവ് എന്നിവര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍: 9061541967.

Dr. Johnson V Edicula. Post Box No. 7 EDATHUA. 689573. 9061805661

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക