Image

വട്ടിയൂര്‍ക്കാവില്‍ മോഹന്‍കുമാറിന്‌ വേണ്ടി പ്രചാരണം നടത്തുന്നതിനിടെ എ ഐ സി സി നേതാവ്‌ കാവല്ലൂര്‍ മധു കുഴഞ്ഞുവീണു മരിച്ചു

Published on 13 October, 2019
വട്ടിയൂര്‍ക്കാവില്‍ മോഹന്‍കുമാറിന്‌ വേണ്ടി പ്രചാരണം നടത്തുന്നതിനിടെ എ ഐ സി സി  നേതാവ്‌ കാവല്ലൂര്‍ മധു കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം : എ ഐ സി സി അംഗം കാവല്ലൂര്‍ മധു തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയില്‍ കുഴഞ്ഞു വീണ്‌ മരിച്ചു. 63 വയസായിരുന്നു. 

ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി കെ മോഹന്‍കുമാറിന്‌ വേണ്ടി പ്രചാരണം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിളിമാനൂരില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ആയിരുന്നു. കാവല്ലൂര്‍ മധുവിന്റെ മരണത്തെ തുടര്‍ന്ന്‌ വട്ടിയൂര്‍ക്കാവിലെ യുഡിഎഫ്‌ പ്രചാരണ പരിപാടികള്‍ തല്‍ക്കാലം നിര്‍ത്തിവച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക