Image

ആര്‍എസ്‌എസിന്റെ അഭിപ്രായം ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ്: കോടിയേരി

Published on 13 October, 2019
ആര്‍എസ്‌എസിന്റെ അഭിപ്രായം ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ്: കോടിയേരി

ആലപ്പുഴ: ആര്‍എസ്‌എസിന്റെ അഭിപ്രായം ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി പുളിക്കലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭരണഘടനയിലെ 370 അനുച്ഛേദം ആവശ്യമില്ലായിരുന്നു എന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്താന്‍ യാതൊരു മടിയുമില്ലാത്ത കോണ്‍ഗ്രസിന് എങ്ങനെയാണ് മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളാനാവുകയെന്ന് കോടിയേരി ചോദിച്ചു. യുഡിഎഫിന്റെ കാലത്ത് സൂര്യനെപ്പോലും വിറ്റ് കാശാക്കാന്‍ ശ്രമിച്ച അഴിമതികളായിരുന്നു. മലീമസമായ രാഷ്ട്രീയമായിരുന്നു യുഡിഎഫ് ഭരണകാലത്ത് കേരളത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക