Image

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണയറിയിച്ച്‌ എന്‍എസ്‌എസ് നേതാക്കള്‍

Published on 13 October, 2019
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണയറിയിച്ച്‌ എന്‍എസ്‌എസ് നേതാക്കള്‍

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണയറിയിച്ച്‌ എന്‍എസ്‌എസ് നേതാക്കള്‍ രംഗത്ത് . മണ്ഡല പരിധിയിലെ കരയോഗങ്ങളില്‍ പൊതുയോഗം വിളിച്ച്‌ ചേര്‍ത്താണ് പിന്തുണ അറിയിക്കുന്നത് . യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വരുംദിവസങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം നടത്താനാണ് കരയോഗങ്ങളുടെ തീരുമാനം .


അതേസമയം , ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും ബിജെപിക്കും എതിരെ രൂക്ഷവിമര്‍ശനമാണ് പൊതുയോഗങ്ങളില്‍ എന്‍എസ്‌എസ് നേതാക്കള്‍ ഉന്നയിക്കുന്നത്.പെരുന്നയില്‍ ജി സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ച ശരിദൂരം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 38 കരയോഗങ്ങളിലും എന്‍എസ്‌എസ് നേതാക്കള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക