കൊച്ചി : മരട് ഫ്ലാറ്റ് വിഷയം സര്‍ക്കാരിന്റെ കൈയില്‍ ഒതുങ്ങുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . ആരും കെട്ടിടം പൊളിക്കുന്നതിലും കുടിയൊഴിപ്പിക്കുന്നതിലും സന്തോഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .
എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. മനു റോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി മണ്ഡലത്തില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് . മുഖ്യമന്ത്രിയുമായി മുഖാമുഖം പരിപാടിയും നടന്നു. സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ള നിരവധി പേര് മുഖ്യമന്ത്രിയുമായുള്ള പരിപാടിയില്‍ പങ്കെടുത്തു.