Image

ജോളിയുടെ മൊഴി; ലീഗ് നേതാവ് ഇമ്ബിച്ചി മൊയ്തീന്‍റെ വീട്ടില്‍ പൊലീസ് റെയ്ഡ്

Published on 13 October, 2019
ജോളിയുടെ മൊഴി; ലീഗ് നേതാവ് ഇമ്ബിച്ചി മൊയ്തീന്‍റെ വീട്ടില്‍ പൊലീസ് റെയ്ഡ്
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്ബരകളിലെ പ്രതി ജോളിയുടെ അയല്‍ക്കാരനും മുസ്ലിം ലീഗ് പ്രാദേശിക നേതാവും ശാഖാ പ്രസിഡന്‍റുമായ ഇമ്ബിച്ചി മൊയ്തീന്‍റെ വീട്ടില്‍ പൊലീസ് റെയ്ഡ്. അറസ്റ്റിനു മുമ്ബ് ഭൂ നികുതി രേഖകള്‍, റേഷന്‍ കാര്‍ഡ് തുടങ്ങിയവ ഇമ്ബിച്ചി മൊയ്തീനെ ഏല്‍പ്പിച്ചുവെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് നടപടി.

എന്നാല്‍, പൊലീസിന് പരിശോധനയില്‍ രേഖകളൊന്നും കണ്ടെത്താനായില്ല.

പിടിയിലാകുന്നതിന് മുമ്ബ് ജോളി ലീഗ് നേതാവ് ഇമ്ബിച്ചി മൊയ്തീനെ നിരവധി തവണ വിളിച്ചതായുള്ള ഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇമ്ബിച്ചി മൊയ്തീനെ ജോളി നേരില്‍ കണ്ടിരുന്നതായും വിവരം ലഭിച്ചിരുന്നു. തനിക്ക് വക്കീലിനെ ഏര്‍പ്പാടാക്കി തരണമെന്നാവശ്യപ്പെട്ടാണ് ജോളി വിളിച്ചതെന്നാണ് ഇമ്ബിച്ചി മൊയ്തീന്‍ പൊലീസിന് നല്‍കിയ മൊഴി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക