Image

പ്രവാസി മാധ്യമപ്രവര്‍ത്തകരുടെ വിവരശേഖരം തയാറാക്കുന്നു

Published on 13 October, 2019
പ്രവാസി മാധ്യമപ്രവര്‍ത്തകരുടെ വിവരശേഖരം തയാറാക്കുന്നു
തിരുവന്തപുരം:കേരളത്തിനു പുറത്തുള്ള കേരളീയരായ മാധ്യമപ്രവര്‍ത്തകരുടെ വിവരശേഖരം കേരളസര്‍ക്കാര്‍ തയാറാക്കുന്നു. സംസ്ഥാനത്തിന്റെ സാധ്യതകള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ള ഈ ദൗത്യം ഇന്‍ഫര്‍മേഷന്‍  പബ്ലിക് റിലേഷന്‍സ് വകുപ്പാണ് നിര്‍വഹിക്കുന്നത്. മലയാളമോ മറ്റു കേരളഭാഷകളോ അറിയാത്തവരും കേരളത്തില്‍ ജനിച്ചുവളര്‍ന്നവരല്ലാത്തവരുമായ കേരളീയ വേരുകളുള്ളവരുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

പരിചയമുള്ള ഇത്തരം മാദ്ധ്യമപ്രവര്‍ത്തകരുടെ വിവരങ്ങള്‍ അറിയാവുന്ന ആര്‍ക്കും അയച്ചുതരാവുന്നതാണ്. പേര്, ഏതു രാജ്യത്ത് / സംസ്ഥാനത്താണ് ഇപ്പോള്‍, ഏതു മാദ്ധ്യമത്തിലാണിപ്പോള്‍, ഇമെയില്‍, ഫോണ്‍ നമ്പര്‍, ലിങ്ക്ഡിന്‍ പ്രൊഫൈലിലേക്കോ പേഴ്‌സണല്‍ ബ്ലോഗിലേക്കോ ഉള്ള ലിങ്ക്, മേല്‍വിലാസം, മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ മുന്‍കാലപ്രവര്‍ത്തനചരിത്രം, പ്രധാനസംഭാവനകള്‍, പുരസ്ക്കാരങ്ങള്‍, ഏറ്റവും ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍, ലേഖനങ്ങള്‍, പുസ്തകങ്ങള്‍ ഉണ്ടെങ്കില്‍ അത് തുടങ്ങിയ വിവരങ്ങളൊക്കെ ആവശ്യമുണ്ട്. ഇവയില്‍ പലതും കൃത്യമായി അറിയില്ലെങ്കില്‍ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും മാത്രം തന്നാലും മതിയാകും. പ്രവാസി മാധ്യമപ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍  infohubkerala@gmail.com എന്ന ഇമെയിലില്‍ അയയ്ക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക