Image

ശക്തികുളങ്ങര പ്രവാസികളുടെ വാര്‍ഷിക സംഗമം ഷിബു ബേബി ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു

സജി ഹെന്റി Published on 09 May, 2012
ശക്തികുളങ്ങര പ്രവാസികളുടെ വാര്‍ഷിക സംഗമം ഷിബു ബേബി ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു
ദുബായ്‌: യു.എ.ഇയിലെ കൊല്ലം ശക്തികുളങ്ങര നിവാസികളുടെ കൂട്ടായ്‌മയായ ശക്തികുളങ്ങര ബ്രദേഴ്‌സ്‌ അസോസിയേഷന്റെ മുപ്പതാമതു വാര്‍ഷിക പരിപാടികളുടെ ഉത്‌ഘാടനം കേരള സംസ്ഥാന തൊഴില്‍ വകുപ്പു മന്ത്രിയും സംഘടനയുടെ രക്ഷാധികാരിയുമായ ഷിബു ബേബി ജോണ്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു.

പ്രവാസി മണ്ണില്‍ മൂന്നു പതിറ്റാണ്‌ടുകളിലൂടെ നിശബ്‌ദമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എസ്‌.ബി.ഐ യുടെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. കേരള സംസ്ഥാന വനിതാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജയിന്‍ ആന്‍സില്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

കഴിഞ്ഞ മുപ്പതു വര്‍ഷിങ്ങളിലൂടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകര്‍ന്ന സ്ഥാപക അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. യു.എ.ഇയുടെ വിവിധ പ്രവിശ്യകളില്‍ നിന്നെത്തിയ നൂറുകണക്കിന്‌ അംഗങ്ങള്‍ വാര്‍ഷിക സംഗമത്തില്‍ പങ്കെടുത്തു.

എസ്‌.ബി.ഐ പ്രസിഡന്റ്‌ സജി ഹെന്റി, ജോസഫ്‌ മണ്ണാച്ചേരി, ജോസഫ്‌ ബര്‍ണ്ണാഡ്‌, ടി.പി ഹില്ലാരി, സണ്ണോ സേവിയര്‍ എന്നിവര്‍ അംഗങ്ങളെ അഭിസംബോധന ചെയ്‌തു.
ശക്തികുളങ്ങര പ്രവാസികളുടെ വാര്‍ഷിക സംഗമം ഷിബു ബേബി ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക