Image

ചിദംബരത്തെ എന്‍ഫോഴ്‌മെന്റ് നാളെ അറസ്റ്റു ചെയ്‌തേക്കും; കോടതി അനുമതി നല്‍കി

Published on 15 October, 2019
ചിദംബരത്തെ എന്‍ഫോഴ്‌മെന്റ് നാളെ അറസ്റ്റു ചെയ്‌തേക്കും; കോടതി അനുമതി നല്‍കി
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബുധനാഴ്ച അറസ്റ്റു ചെയ്‌തേക്കും. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തെ ചോദ്യംചെയ്യാന്‍ ഇ.ഡിക്ക് കോടതി അനുമതി നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 17ന് അവസാനിക്കാനിരിക്കെയാണിത്.

ചിദംബരത്തിന്റെയും ബിനാമികളുടെയും പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് വിവരങ്ങള്‍ ആരായണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി അനുമതി നല്‍കിയത്. ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ ഓഗസ്റ്റ് 21ന് അറസ്റ്റിലായ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക