Image

റിയാദില്‍ മലയാളി ബന്ധുവിന്‍െറ കുത്തേറ്റ്‌ മരിച്ചു

ഷക്കീബ്‌ കൊളക്കാടന്‍ Published on 09 May, 2012
റിയാദില്‍ മലയാളി ബന്ധുവിന്‍െറ കുത്തേറ്റ്‌ മരിച്ചു
റിയാദ്‌: മലയാളികള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന റിയാദിലെ ബത്‌ഹയില്‍ സണ്‍സിറ്റി സൂപ്പര്‍മാര്‍ക്കറ്റിന്‌ പുറകിലുള്ള താമസ സ്‌ഥലത്ത്‌ മലയാളിയെ കുത്തേറ്റു മരിച്ച നിലയില്‍ കണെ്‌ടത്തി. മേയ്‌ എട്ടിന്‌ (ചൊവ്വ) പുലര്‍ച്ചെ മൂന്നിന്‌ കത്തി കൊണ്‌ടുള്ള കുത്തേറ്റ്‌ തൃശൂര്‍ മുണ്‌ടയങ്ങോട്‌ സ്വദേശി അയ്യപ്പന്‍െറ മകന്‍ ശശിധരന്‍ (45) ആണ്‌ മരിച്ചത്‌. അകന്ന ബന്ധുവും സഹതാമസക്കാരനുമായ കൊടുങ്ങല്ലൂര്‍ കാര സ്വദേശി ഗോപാലന്‍െറ മകന്‍ സുനിലിനെ സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഫ്‌ളാറ്റില്‍ എല്ലാവരും ഉറക്കത്തിലായിരിക്കെ അടുത്ത മുറിയില്‍ താമസിക്കുന്ന സുനില്‍ കത്തിയുമായി വന്ന്‌ കഴുത്തിലും വയറിലും കുത്തുകയായിരുന്നെന്നും സംഭവസ്‌ഥലത്തു തന്നെ ശശിധരന്‍ മരിച്ചുവെന്നു സമീപവാസികള്‍ പറഞ്ഞു. സംഭവത്തിനുള്ള കാരണം വ്യക്‌തമല്ല.
റിയാദില്‍ മലയാളി ബന്ധുവിന്‍െറ കുത്തേറ്റ്‌ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക