Image

തന്റെ അഭാവത്തില്‍ അദാലത്തില്‍ പ്രൈവറ്റ്‌ സെക്രട്ടറി പങ്കെടുത്തിട്ടില്ല; അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ്‌ ഉന്നയിക്കുന്നു: ജലീല്‍

Published on 16 October, 2019
തന്റെ അഭാവത്തില്‍ അദാലത്തില്‍ പ്രൈവറ്റ്‌ സെക്രട്ടറി പങ്കെടുത്തിട്ടില്ല; അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ്‌ ഉന്നയിക്കുന്നു: ജലീല്‍
തിരുവനന്തപുരം;2012ല്‍ യുഡിഎഫ്‌ ഭരിച്ചിരുന്ന കാലത്താണ്‌ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ബി ടെക്‌ പരീക്ഷയില്‍ തോല്‍ക്കുന്ന കുട്ടികളെ വിജയിപ്പിക്കുന്നതിന്‌ 20 മാര്‍ക്ക്‌ മോഡറേഷന്‍ കൊടുക്കാന്‍ തീരുമാനമെടുത്തതെന്ന്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി കെ ടി ജലീല്‍.

യുഡിഎഫിന്റെ മിനിസ്‌ട്രിയും സിന്‍ഡിക്കേറ്റുമായിരുന്നു അന്ന്‌ കേരളം ഭരിച്ചിരുന്നത്‌. 20 മാര്‍ക്കുവരെ കൊടുക്കാമെന്ന്‌ അന്ന്‌ തീരുമാനമെടുത്തു. എല്ലാ സര്‍വകലാശാലകളും ഇത്തരത്തില്‍ മോഡറേഷന്‍ കൊടുക്കുന്ന പതിവുണ്ട്‌.

എംജി സര്‍വകലാശാലയിലും സമാനമായ സംഭവമാണ്‌ നടന്നത്‌. അടിസ്ഥാന രഹിതമായ ആരോപണമാണ്‌ പ്രതിപക്ഷ നേതാവ്‌ ഉന്നയിച്ചിരിക്കുന്നത്‌. മന്ത്രിയോ മന്ത്രിയുടെ ഓഫീസോ ഏതെങ്കിലും ഒരു കാര്യത്തില്‍ ഇടപെട്ടു എന്നതിന്‌ വ്യക്തമായ തെളിവ്‌ അദ്ദേഹത്തിന്‌ ഹാജരാക്കാനായിട്ടില്ല. 

പ്രൈവറ്റ്‌ സെക്രട്ടറി അദാലത്തിന്റെ ഉദ്‌ഘാടന പ്രസംഗം നടത്തി. ആ പ്രസംഗത്തിന്റെ ക്ലിപ്പിംഗ്‌ കാണിക്കുന്നതിന്‌ പകരം ദൃശ്യം മാത്രമാണ്‌ പ്രതിപക്ഷ നേതാവും മാധ്യമങ്ങളും തെളിവായി കാണിക്കുന്നത്‌.ഉദ്‌ഘാടനത്തിന്‌ ശേഷമാണ്‌ അദാലത്ത്‌.

തന്റെ ആഭാവത്തില്‍ അദാലത്തില്‍ പ്രൈവറ്റ്‌ സെക്രട്ടറി പങ്കെടുത്തിട്ടില്ല. എല്ലാ തലത്തിലും അദാലത്ത്‌ നടത്തി വരികയാണ്‌. കെടിയു വിന്റെ ആദാലത്തില്‍ പ്രൈവറ്റ്‌ സെക്രട്ടറിയും അഡീഷണല്‍ പ്രവൈറ്റ്‌ സെക്രട്ടറിയും ഒപ്പിട്ടു എന്നാണ്‌ പറഞ്ഞത്‌, അങ്ങനെ ഒപ്പിട്ട ഒരു രേഖ ചെന്നിത്തലക്ക്‌ കാണിച്ചുതരാനാകുമോ എന്നും ജലീല്‍ ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക