Image

വിവാഹദിനം നടി ധരിച്ചത് നിറയെ ദ്വാരങ്ങളുളള സാരി! പഴയ സാരി ധരിക്കാന്‍ കാരണമുണ്ട്, വെളിപ്പെടുത്തി താരം

Published on 17 October, 2019
വിവാഹദിനം നടി ധരിച്ചത് നിറയെ ദ്വാരങ്ങളുളള സാരി! പഴയ സാരി ധരിക്കാന്‍ കാരണമുണ്ട്, വെളിപ്പെടുത്തി താരം

ശക്തമായ നിലപാടിലൂടെ പ്രേക്ഷക ശ്രദ്ധ നേടാറുള്ള താരമാണ് നടി രാധിക ആപ്തെ. ചെയ്യുന്ന കഥാപാത്രത്തിലായാലു നിലപാടുകളിലായാലും അത് കൃത്യമായ മുഴച്ചു നില്‍ക്കാറുമുണ്ട്. ഇപ്പോള്‍ ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ചയാകുന്നത് താരത്തിന്റെ വിവാഹ വസ്ത്രത്തെ കുറിച്ചുളള കഥകളാണ്. നിറയെ ദ്വാരങ്ങളുള് പഴയ സാരിയാണ് വിവാഹ ദിവസം ധരിച്ചതെന്ന് നട തുറന്നു പറയുകയാണ്. ഒരു ഫാഷന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.


തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശിയുടെ സാരിയാണ് വിവാഹ ദിനത്തില്‍ താന്‍ ധരിച്ചത്. ആ സാരിയില്‍ നിറയെ ദ്വാരങ്ങളുണ്ടായിരുന്നു- നടി പറ‍ഞ്ഞു ബോളിവുഡിലെ സ്ഥിര താര വിവാഹം പോലെ ആഡംബര വിവാഹമായിരുന്നില്ല രാധിത ആപ്തെയുടേയും ബ്രിട്ടീഷ് വയലിനിസ്റ്റ് ബെനഡിക്റ്റിന്റേയും. രജിസ്റ്റര്‍ വിവാഹത്തിലൂടെയായിരുന്നു ഇരുവരും ഒന്നായത്. . 2012 ലായിരുന്നു വിവാഹം.


വിവാഹ വസ്ത്രത്തിനായി അധികം പണം ചെലവഴിക്കരുതെന്ന് നേരത്തെ തന്നെ വിചാരിച്ചിരുന്നു വിവാഹ പാര്‍ട്ടിയ്ക്ക് ധരിക്കാന്‍ വാങ്ങിയ വസ്ത്രത്തിന്റെ വില 10000 രൂപയ്ക്ക് താഴെയായിരുന്നു. വസ്ത്രങ്ങള്‍ വാങ്ങുന്നതിനായി ഒരുപാട് പണം ചെലവാക്കുന്ന ആളല്ല താനെന്നും രാധിക ആപ്തെ അഭിമുഖത്തില്‍ വ്യക്തമാക്കി. ബോളിവുഡില്‍ സജീവമാണെങ്കിലും 7 ല്‍ പരം ഇന്ത്യന്‍ ഭാഷകളികളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക