Image

ഒരൊറ്റ സെല്‍ഫിയെടുത്ത് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഹോളിവുഡ് നടി ജെനിഫര്‍ അനിസ്റ്റന്‍

Published on 17 October, 2019
ഒരൊറ്റ സെല്‍ഫിയെടുത്ത് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഹോളിവുഡ് നടി ജെനിഫര്‍ അനിസ്റ്റന്‍

ഒരു സെല്‍ഫി മതി നിങ്ങളുടെ ജീവിതം മാറ്റി മറിക്കാന്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അദ്യ സെല്‍ഫിയാണ് ഹോളിവുഡ് താരം ജെനിഫര്‍ അനിസ്റ്റനെ ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹായാക്കിയത്. കഴിഞ്ഞ ദിവസമാണ് ജെനിഫര്‍ ഇന്‍സ്റ്റഗ്രാമില്‍ തന്റെ അദ്യ സെല്‍ഫി പോസ്റ്റ് ചെയ്തത്. ലോക പ്രശസ്ത് ടിവി സീസീസ് ഫ്രണ്ട്സിലെ സഹതാരങ്ങളുമൊത്തുള്ള സെല്‍ഫിയാണ് താരം ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചത്.


പിന്നീട് സംഭവിച്ചത് സോഷ്യല്‍ മീഡിയയിലെ മാജിക് ആയിരുന്നു എന്ന് പറയാം. നിമിഷ നേരംകൊണ്ട് ചിത്രത്തില്‍ തേനീച്ച പൊതിയുന്നതുപോലെ ആരാധകര്‍ കൂടി. വെറും ഒരു മണിക്കൂറുകൊണ്ട് താരത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ലക്ഷമായി. 5 മണിക്കുര്‍ 16 മിനിറ്റുകൊണ്ട് താരത്തിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് 10 ലക്ഷം പേരായി. ഇതോടെ ഈ സെല്‍ഫി അപാരത ഗിന്നസ് ബുക്കില്‍ ഇടം‌പിടിച്ചു.


ഏറ്റവും വേഗത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷം ഫോളോവേഴ്സിനെ സ്വന്താമാക്കുന്ന താരമയി ജെനിഫര്‍ അനിറ്റന്‍ മാറി. താരത്തിന്റെ ആദ്യ സെല്‍ഫിയുടെ ലൈക്ക് ഒരു കോടി പതിനെട്ട് ലക്ഷവും കടന്ന് മുന്നേറുകയാണ്. ഫോളോവേഴ്സ് ആവട്ടെ ഒരു കോടി പതിനൊന്ന് ലക്ഷത്തിന് മുകളില്‍ എത്തി. പ്രിന്‍സ് ഹാരിയും ഭാര്യ മെഗാനുമായിരുന്നു ഈ നേട്ടം മുന്‍പ് കൈവരിച്ചത്. അഞ്ച് മണിക്കൂര്‍ 45 മിനിറ്റിലാണ് 10ലക്ഷം ഫോളോവേഴ്സിനെ ഇരുവരും നേടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക