Image

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍; 12 രാജ്യങ്ങളിലായി 338 പേര്‍ അറസ്റ്റില്‍

Published on 17 October, 2019
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍; 12 രാജ്യങ്ങളിലായി 338 പേര്‍ അറസ്റ്റില്‍
വാഷിങ്ടണ്‍: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട് 12 രാജ്യങ്ങളില്‍ നിന്നായി 338 പേര്‍ അറസ്റ്റില്‍. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ വില്‍പന നടത്തുന്ന ദക്ഷിണ കൊറിയ ആസ്ഥാനമായ ഡാര്‍ക്ക് വെബ്‌സൈറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. തുടര്‍ന്ന് അധികൃതര്‍ വെബ്‌സൈറ്റിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ബിറ്റ്‌കോയിന്‍ വഴിയാണ് ഈ വെബ്‌സൈറ്റില്‍ ഇടപാട് നടന്നിരുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃതങ്ങള്‍ക്കെതിരെ നടന്ന ഏറ്റവും വലിയ ഓപറേഷനാണ് ഇതെന്ന് ലോ എന്‍ഫോഴ്‌സ്മന്‍െറ് അറിയിച്ചു.

യു.എസ്, യു.കെ, ദക്ഷിണ കൊറിയ, ജര്‍മനി, സൗദി അറേബ്യ, യു.എ.ഇ, ചെക് റിപ്പബ്ലിക്, കാനഡ, അയര്‍ലന്‍ഡ്, സ്‌പെയിന്‍, ബ്രസീല്‍, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ലോ എന്‍ഫോഴ്‌സ്മന്‍െറ് അധികൃതരുടെ പിടിയിലായതെന്ന് യു.എസ് നീതിന്യായ വിഭാഗം വ്യക്തമാക്കി. യു.എസ്, ബ്രിട്ടന്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാവാത്ത 23 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചതായും അധികൃതര്‍ പറഞ്ഞു. വിഡിയോയിലുള്ള പല കുട്ടികളേയും തിരിച്ചറിയാനായിട്ടില്ല.

ബിറ്റ്‌കോയിന്‍ ഉപോയഗിച്ച് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റാണിത്. ഇടപാടുകാരുടെ വിവരങ്ങള്‍ രഹസ്യമാക്കി വച്ചുള്ള സാമ്പത്തിക കൈമാറ്റമായിരുന്നു ഈ വെബ്‌സൈറ്റിലൂടെ നടന്നതെന്നും യു.എസ് നീതിന്യായ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക