Image

സ്വാമി ചിതാനന്ദപുരിയുടെ വിശ്വധര്‍മ്മയാത്ര 31 മുതല്‍

Published on 17 October, 2019
സ്വാമി ചിതാനന്ദപുരിയുടെ വിശ്വധര്‍മ്മയാത്ര 31 മുതല്‍


മെല്‍ബണ്‍: ശബരിമല കര്‍മ്മസമിതി രക്ഷാധികാരിയും കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിതാനന്ദപുരി ഓസ്‌ട്രേലിയന്‍ പര്യടനത്തിന്. സ്വാമിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിശ്വധര്‍മ്മ യാത്രയുടെ ഭാഗമായിട്ടാണ് പര്യടനം. ഒക്ടോബര്‍ 31ന് പെര്‍ത്തില്‍ തുടങ്ങി നവംബര്‍ 11 ന്് സിഡ്‌നിയില്‍ അവസാനിക്കുന്ന തരത്തിലാണ് ഓസ്‌ട്രേലിയയിലെ യാത്ര.

മെല്‍ബണ്‍( സെപ്റ്റംബര്‍ രണ്ട്), ടൗണ്‍സ്വില്ല( നവംബര്‍ ആറ്), ബ്രിസ്്‌ബേന്‍( നവംബര്‍ എട്ട്),കാന്‍ബെറേറ( നവംബര്‍ ഒമ്പത്)എന്നീ നഗരങ്ങളിലും വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ സ്വാമിക്ക് സ്വീകരണം നല്‍കും.

കേരള ഹിന്ദൂ സൊസൈറ്റി ഓഫ് മെല്‍ബണ്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളിക്യൂന്‍സ് ലാന്റ,്് സംസ്‌കൃതി ക്യൂന്‍സ് ലാന്റ്്, അയ്യപ്പ സമാജംകാന്‍ബറെറ, ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി സിഡ്‌നി, ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ, സേവാഭാരതി പെര്‍ത്ത്്, ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളിടൗണ്‍സ്വില്ല, ഹിന്ദു ഓര്‍ഗനൈസേഷന്‍ ആന്റ് ടെന്പിള്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളാണ് യാത്രയക്ക് ആതിഥേയത്വം വഹിക്കുക.

റിപ്പോര്‍ട്ട്: പി. ശ്രീകുമാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക